ഓഡി പ്രോലോഗ് അവാന്റ് സ്‌കെച്ചുകള്‍ പുറത്തുവിട്ടു.
ജനീവ മോട്ടോര്‍ഷോയില്‍ അവതരിപ്പിക്കാനായി ഓഡി ഒരത്ഭുതം കരുതിവെച്ചിട്ടുണ്ട്. പ്രോലോഗ് അവാന്റ് എന്ന പേരിലുള്ള ഒരു കണ്‍സെപ്റ്റാണിത്. ഈ വാഹനത്തിന്റെ ആദ്യ സ്‌കെച്ചുകള്‍ ഓഡി പുറത്തുവിട്ടതാണ് ഇപ്പോഴത്തെ വാര്‍ത്ത.
എ6, എ7, എ8 കാറുകളുടെ ഭാവി ഡിസൈനുകള്‍ക്കായി രൂപപ്പെടുത്തിയ പ്രോലോഗ് എന്ന അടിസ്ഥാന കണ്‍സെപ്റ്റ് നേരത്തെ ഓഡി അവതരിപ്പിച്ചിരുന്നു. ഈ കണ്‍സെപ്റ്റ് തന്നെയാണ് അവാന്റ് എന്ന പുതിയ കണ്‍സെപ്റ്റിനും ആധാരമായിരിക്കുന്നത്. ഈ ഡിസൈന്‍ സവിശേഷതകള്‍ 2016ല്‍ വിപണിയിലെത്താനിരിക്കുന്ന എ8 മോഡലില്‍ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ചിത്രങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നതു പ്രകാരം വലിപ്പമേറിയ ഗ്രില്ലാണ് വാഹനത്തിന് നല്‍കിയിട്ടുള്ളത്. വലിപ്പമേറിയ എയര്‍ഡാം, മാട്രിക്‌സ് എല്‍ഇഡി ലൈറ്റിങ് തുടങ്ങിയ സവിശേഷതകളും വാഹനത്തിലുണ്ട്.




Click it and Unblock the Notifications