ഓഡി ക്യു1 ഇന്ത്യയിലേക്ക് വരുമോ?

Written By:

രണ്ടായിരത്തി ഇരുപതാമാണ്ടോടെ പുതിയ അറുപത് മോഡലുകള്‍ ലോകവിപണികളില്‍ എത്തിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട് ഓഡി. പ്രീമിയം കാറുകളുടെ വിഭാഗത്തില്‍ തങ്ങളുടെ പ്രധാന എതിരാളികളായ ബിഎംഡബ്ല്യുവിനെയും മെഴ്‌സിഡിസ്സിനെയും മറികടക്കുക എന്നതു തന്നെയാണ് പ്രാഥമിക ലക്ഷ്യം.

ഇക്കൂട്ടത്തില്‍ പെടുന്ന ഒരു മോഡലാണ് ക്യു1 എസ്‌യുവി. ഈ വാഹനം ലോകവിപണിയിലേക്ക് 2016ല്‍ എത്തിച്ചേരുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്.

Audi Q1 To Be Globally Revealed In 2016 As New Entry Level SUV

ഈ വാഹനം ഇന്ത്യന്‍ നിരത്തിലെത്തുമോ എന്ന കാര്യത്തില്‍ ഓഡി ഒന്നും വിട്ടു പറഞ്ഞിട്ടില്ല. എങ്കിലും, പ്രീമിയം കാറുകള്‍ക്ക് വലിയ വില്‍പനയുള്ള ഇന്ത്യയിലേക്ക് ഈ വാഹനത്തിന് വരാതിരിക്കാന്‍ കഴിയില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.

ക്യു3, ക്യു5, ക്യൂ7 എ്‌നീ മോഡലുകള്‍ ഇന്ന് ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട് ഓഡി. ഈ മോഡലുകള്‍ മികച്ച നിലയില്‍ വില്‍ക്കുന്നുമുണ്ട്.

ചെറിയ ആഡംബര വാഹനങ്ങള്‍ക്ക് വലിയ പ്രിയമുള്ള മാര്‍ക്കറ്റാണ് ഇന്ത്യയുടേത്. ഇക്കാരണത്താല്‍ തന്നെ ഓഡി ക്യു1 രാജ്യത്തെത്തുമെന്ന് തീര്‍ച്ചയായും പ്രതീക്ഷിക്കാവുന്നതാണ്.

കൂടുതല്‍... #audi q1 #audi
English summary
Audi Q1 To Be Globally Revealed In 2016 As New Entry Level SUV.
Story first published: Tuesday, May 26, 2015, 17:59 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark