ഓഡി ക്യു3യുടെ പുതുക്കിയ രൂപം ജൂണ്‍ 18ന് ഇന്ത്യയില്‍

By Santheep

ഓഡി ക്യു3 എസ്‌യുവിയുടെ പുതുക്കിയ പതിപ്പ് ഇന്ത്യന്‍ നിരത്തുകളിലേക്ക് ജൂണ്‍ 18ന് എത്തിച്ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. യുകെ വിപണിയില്‍ ഈ വാഹനം ഇതിനകം തന്നെ എത്തിച്ചേര്‍ന്നിട്ടുണ്ട്. നവംബര്‍ മാസത്തിലായിരുന്നു ലോഞ്ച്.

ഇന്ത്യയില്‍ അസംബ്ള്‍ ചെയ്യുന്ന ഓഡി മോഡലുകളിലൊന്നാണ് ക്യു3. മികച്ച വില്‍പനാ റെക്കോഡും ഈ എസ്‌യുവിക്കുണ്ട്. ഔറംഗാബാദില്‍ സ്ഥിതി ചെയ്യുന്ന പ്ലാന്റില്‍ വെച്ചാണ് അസംബ്ലിങ് നടക്കുന്നത്.

Audi Q3 Facelift India Launch On 18th Of June

എക്സ്റ്റീരിയറിലും ഇന്റീരിയറിലും നിരവധി മാറ്റങ്ങളോടെയാണ് ഓഡി ക്യൂ3 വരുന്നത്. ഫ്രണ്ട് ഗ്രില്ലിന്റെ ഡിസൈനില്‍ മാറ്റം വന്നിരിക്കുന്നതായി കാണാവുന്നതാണ് പുതിയ ക്യു3യില്‍. ഹെഡ്‌ലൈറ്റ് ക്ലസ്റ്ററുമായി ഗ്രില്‍ കൂടുതല്‍ ചേര്‍ന്നിരിക്കുന്നതായി കാണാം പുതിയ ഡിസൈനില്‍.

പുതിയ ചില വര്‍ണപദ്ധതികളും ഓഡി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ ഇന്ധനക്ഷമത കൈവരിക്കാനുള്ള പണികളും ഓഡി എടുത്തിട്ടുണ്ട്.

Article Published On: Saturday, June 6, 2015, 16:45 [IST]
English summary
Audi Q3 Facelift India Launch On 18th Of June.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X