ഓഡി ആര്‍8ന്റെ ലേസര്‍ ഹെഡ്‌ലൈറ്റ് ചിത്രങ്ങള്‍ പുറത്ത്
ജര്‍മന്‍ കാര്‍നിര്‍മാതാവ് ഓഡി തങ്ങളുടെ പുതിയ ആര്‍8 കാറില്‍ ഘടിപ്പിക്കുന്ന ലേസര്‍ ഹെഡ്‌ലൈറ്റുകളുടെ ചിത്രങ്ങളും വിവരങ്ങളും വെളിപ്പെടുത്തി. പുതിയ പതിപ്പിന്റെ നിരവധി കിടിലന്‍ ഫീച്ചറുകളില്‍ ഒന്നു മാത്രമാണിത് എന്നറിയുക.
ഹൈ ബീം ഹെഡ്‌ലൈറ്റിന്റെ സ്ഥാനത്ത് ഇനി ലേസര്‍ ലൈറ്റുകളായിരിക്കും ആര്‍8 മോഡലില്‍ ചേര്‍ക്കുക. പ്രീമിയം കാര്‍മനിര്‍മാതാക്കളെല്ലാം ഈ വഴിക്കുള്ള ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു കുറെക്കാലമായി. ബിഎംഡബ്ല്യു ഐ ബ്രാന്‍ഡ് കാറുകളില്‍ ഇതിനകം തന്നെ ലേസര്‍ ലൈറ്റുകള്‍ ചേര്‍ത്തിട്ടുണ്ട്.

സാന്ദ്രതയേറിയ ലേസര്‍ ഡയോഡുകളാണ് ഈ ഹെഡ്‌ലൈറ്റില്‍ ഉപയോഗിക്കുന്നത്. എല്‍ഇഡി ഹൈ ബീം ലൈറ്റുകളെ അപേക്ഷിച്ച് ഇരട്ടി ശക്തിയുള്ള പ്രകാശം പരത്താന്‍ ലേസര്‍ ലൈറ്റുകള്‍ക്ക് സാധിക്കും.
അതെസമയം, എല്ലാ ആര്‍8 കാറുകളിലും ലേസര്‍ ഹെഡ്‌ലൈറ്റ് ഉണ്ടായിരിക്കില്ല എന്ന് ഓഡി വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റാന്‍ഡേഡായി നല്‍കുക എല്‍ഇഡി ലൈറ്റുകളാണ്. ലേസര്‍ ലൈറ്റുകള്‍ ഓപ്ഷണലാണ്.


Click it and Unblock the Notifications








