സ്വകാര്യതയെ ബാധിക്കും; ഗൂഗിളുമായി സഖ്യത്തിനില്ലെന്ന് ഓഡി

By Santheep

ഇന്റര്‍നെറ്റ് സഹായത്തോടെ ഡ്രൈവിങ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ലോകത്തെമ്പാടുമുള്ള വാഹനക്കമ്പനികള്‍ ശ്രമം നടത്തിവരുന്നുണ്ട്. ഈ മേഖലയില്‍ വലിയ താല്‍പര്യങ്ങളുള്ള കൂട്ടരാണ് ഗൂഗിള്‍. എന്നാല്‍, ഓട്ടോമൊബൈല്‍ കമ്പനികളുടെ സഹായമില്ലാതെ ഇത്തരമൊരു നീക്കം നടത്താന്‍ ഗൂഗിളിന് സാധിക്കില്ല.

ഇക്കാര്യമുന്നയിച്ച് ഓഡിയെ സമീപിച്ചെങ്കിലും അവര്‍ വിസമ്മതം അറിയിച്ചതാണ് പുതിയ വാര്‍ത്ത. ഇതിനു കാരണമായി ഓഡി പറയുന്നത് ഉപഭോക്താക്കളുടെ സ്വകാര്യതയെ തകര്‍ക്കും ഗൂഗിളുമായുള്ള പദ്ധതികള്‍ എന്നാണ്.

ഗൂഗിളുമായി സഖ്യത്തിനില്ലെന്ന് ഓഡി

ഓഡിയുടെ സിഇഒ രൂപര്‍ട്ട് സ്റ്റാഡ്‌ലര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. കാര്‍ ഒരു രണ്ടാം വാസസ്ഥലമാണ് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് എന്നദ്ദേഹം പറയുന്നു. കാറിനകത്തെ ഡാറ്റകളില്‍ ഉപഭോക്താവിനു മാത്രമേ ആക്‌സസ് പാടുള്ളൂ എന്നും ഒരു മൂന്നാം കക്ഷിയെ ഇതില്‍ ഇടപെടാന്‍ അനുവദിക്കാനാവില്ലെന്നും സ്റ്റാഡ്‌ലര്‍ വ്യക്തമാക്കി.

ഗൂഗിളുമായി സഖ്യത്തിനില്ലെന്ന് ഓഡി

യൂറോപ്പില്‍ നിലവില്‍ ഗൂഗിള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചില പദ്ധതികളില്‍ ജര്‍മന്‍ ഓട്ടോമൊബൈല്‍ നിര്‍മാതാക്കളില്‍ നിന്നുള്ള വിദഗ്ധസേവനം ആവശ്യമുണ്ട്. ഇതിനായി നടത്തിയ ശ്രമമാണ് ഇപ്പോള്‍ പാളിയിരിക്കുന്നത്.

ഗൂഗിളുമായി സഖ്യത്തിനില്ലെന്ന് ഓഡി

കാറിന്റെയും ഉപഭോക്താവിന്റെയും വിവരങ്ങള്‍ മറ്റൊരു കൂട്ടരെ നിരീക്ഷിക്കാന്‍ അനുവദിക്കുന്നത് ഓഡിയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. വന്‍ ബിസിനസ്സ് ടൈക്കൂണുകളും സെലിബ്രിറ്റുകളുമെല്ലാമാണ് ഓഡിയുടെ ഉപഭോക്തൃവൃന്ദത്തില്‍ വരുന്നത്.

ഗൂഗിളുമായി സഖ്യത്തിനില്ലെന്ന് ഓഡി

ഇന്റര്‍നെറ്റ് അധിഷ്ഠിതമായ പ്ലാറ്റ്‌ഫോമുകളിലേക്ക് വാഹനങ്ങളെ എത്തിക്കുന്നത് അപകടകരമാണെന്ന കാഴ്ചപ്പാടാണ് ഓഡിക്കുള്ളത്. ഇതൊരു ആശങ്കയായി വളര്‍ന്നിട്ടുണ്ട് ഇപ്പോള്‍. ബിഎംഡബ്ല്യു, മെഴ്‌സിഡിസ് തുടങ്ങിയ മറ്റ് പ്രീമിയം കാര്‍നിര്‍മാതാക്കളും ഇതേ വിഷയം ഉന്നയിക്കുന്നുണ്ട്.

ഗൂഗിളുമായി സഖ്യത്തിനില്ലെന്ന് ഓഡി

ബ്രാന്‍ഡിന്റെ മൂല്യം ഇടിക്കും എന്നതാണ് ഇത്തരം പദ്ധതികളിലേക്ക് നീങ്ങുന്നതില്‍ നിന്ന് ഓഡിയെപ്പോലുള്ള കമ്പനികളെ വിലക്കുന്നത്. കാറിനകത്തേക്ക് കയറിക്കൂടാന്‍ മൂന്നാം കക്ഷികളെ അനുവദിക്കുന്നത് കച്ചവടപരമായി ചിന്തിച്ചാലും ഓഡിയെപ്പോലുള്ള ബ്രാന്‍ഡുകള്‍ക്ക് ലാഭകരമല്ല.

More from DriveSpark

Article Published On: Saturday, June 13, 2015, 16:09 [IST]
English summary
Audi Refuses Googles Invitation Over Privacy Concern.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X