ഇന്ത്യയിലെ ആദ്യത്തെ കരുത്തേറിയ എസ്‌റ്റേറ്റ് വാഗണ്‍ ജൂണ്‍ 4ന്
ഓഡി ആര്‍എസ് 6 അവാന്റ് ഇന്ത്യന്‍ വിപണിയിലേക്ക് ജൂണ്‍ 4ന് പ്രവേശിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ വിപണിയിലെത്തുന്ന ആദ്യത്തെ പെര്‍ഫോമന്‍സ് എസ്‌റ്റേറ്റ് വാഗണായിരിക്കും ആര്‍എസ് 6 അവാന്റ്.
വാഹനത്തെക്കുറിച്ച് കൂടുതല്‍ വായിക്കാം താഴെ.

ഓഡി ആര്‍എസ് 6 അവാന്റ് ഇന്ത്യയിലെത്തുക ജൂണ്‍ നാലിനായിരിക്കുമെന്ന് അറിയുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗികമായ ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ല. എന്തായാലും ഈ എസ്റ്റേറ്റ് വാഗണ്‍ ഇന്ത്യയിലെത്തും എന്നുറപ്പാണ്. 2015ല്‍ മാത്രം പതിനഞ്ചോളം മോഡലുകള്‍ വിപണിയിലവതരിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.

4.0 ലിറ്റര്‍ ശേഷിയുള്ള ഒരു വി8 ബൈ ടര്‍ബോ എന്‍ജിനാണ് ഓഡി ആര്‍എസ് 6 അവാന്റിലുള്ളത്. 560 കുതിരശക്തിയും 700 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കും. 8 സ്പീഡ് ടിപ്‌ട്രോണിക് ട്രാന്‍സ്മിഷനാണ് എന്‍ജിനോടു ചേര്‍ക്കുക.

ഈ എസ്റ്റേറ്റ് വാഗണ് പരമാവധി 250 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ശേഷിയുണ്ട്. 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 3.9 സെക്കന്‍ഡാണ് ഓഡി ആര്‍എസ് 6 അവാന്റ് എടുക്കുക.

രാജ്യത്ത് ഇതാദ്യമായാണ് പ്രകടനശേഷി കൂടിയ ഒരു എസ്റ്റേറ്റ് വാഗണ്‍ വില്‍പനയ്‌ക്കെത്തുന്നത്. ഓഡിയുടെ മാട്രിക്‌സ് ഹെഡ്‌ലാമ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ട് ഓഡി ആര്‍എസ് 6 അവാന്റില്‍. ഹെഡ്-അപ് ഡിസ്‌പ്ലേ, പാര്‍ക്ക് അസിസ്റ്റ്, സെന്‍സര്‍ കണ്‍ട്രോളുള്ള കണ്‍വീനിയന്‍സ് കീ തുടങ്ങിയ സാങ്കേതിക സന്നാഹങ്ങള്‍ എടുത്തു പറയേണ്ടവയാണ്.

1 കോടി രൂപ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം ഓഡി ആര്‍എസ് 6 അവാന്റിന്. ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും കരുത്തേറിയ ഓഡി കാറുകളിലൊന്നായിരിക്കുമിത്.


Click it and Unblock the Notifications








