പുതിയ ഓഡി ആര്‍എസ്7 മെയ് 11ന് ലോഞ്ച് ചെയ്യും

Written By:

ജര്‍മന്‍ കാര്‍നിര്‍മാതാവായ ഓഡി തങ്ങളുടെ പുതുക്കിയ ആര്‍എസ്7 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ മെയ് 11ന് ലോഞ്ച് ചെയ്യും.

ചില ചെറിയ മുഖംമിനുക്കലുകളാണ് വാഹനത്തില്‍ ഓഡി നടത്തിയിട്ടുള്ളത്. എന്‍ജിന്‍ അടക്കമുള്ള സാങ്കേതിക ഘടകഭാഗങ്ങളില്‍ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല.

Audi RS7 Refreshed Model Launching In India On 11th May

ഫ്രണ്ട് ബംപറിലും റിയര്‍ ബംപറിലും ചില ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇന്‍രീരിയറിലും ചെറിയ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നറിയുന്നു.

4.0 ലിറ്റര്‍ ശേഷിയുള്ള വി8 പെട്രോള്‍ എന്‍ജിനാണ് ഓഡി ആര്‍എസ്7 മോഡലിലുള്ളത്. ഈ എന്‍ജിന്‍ 552 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 700 എന്‍എം ആണ് ടോര്‍ക്ക്. 8 സ്പീഡ് ഓട്ടോമാറ്റി ഗിയര്‍ബോക്‌സ് എന്‍ജിനോടൊപ്പം ചേര്‍ത്തിരിക്കുന്നു.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഈ എന്‍ജിന്‍ വെറും 3.9 സെക്കന്‍ഡാണ് എടുക്കുക. മണിക്കൂറില്‍ 255 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.

കൂടുതല്‍... #audi #auto news
English summary
Audi RS7 Refreshed Model Launching In India On 11th May.
Story first published: Wednesday, May 6, 2015, 13:10 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark