ഓഡി എസ്5 സ്പോർട്ബാക്ക് 63 ലക്ഷത്തിന് വിപണിയിൽ
എസ്5 സ്പോർട്ബാക്ക് ആഡംബര കൂപെ മോഡലിനെ ഓഡി ഇന്ത്യയിലെത്തിച്ചു. ദില്ലി ഷോറൂം നിരക്ക് പ്രകാരം 62.96 ലക്ഷം രൂപയാണ് ഈ വാഹനത്തിനു വില.
കൂടുതലറിയാം താഴെ താളുകളിൽ.

എൻജിൻ
ഒരു 3 ലിറ്റർ ടർബോ എൻജിനാണ് ഓഡി എസ്5 സ്പോർട്സ്ബാക്കിലുള്ളത്. ഈ എൻജിൻ 328 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 440 എൻഎം ടോർക്ക്. എൻജിനോടൊപ്പം ചേർത്തിരിക്കുന്നത് ഒരു 7 സ്പീഡ് ഗിയർബോക്സാണ്.

സുരക്ഷ
എട്ട് എയർബാഗുകൾ ചേർത്തിട്ടുണ്ട് ഈ കാറിൽ. ഇലക്ട്രോണിക് സ്റ്റബിലൈസേഷൻ കൺട്രോൾ, ബ്രേക്ക് അസിസ്റ്റ്, എബിഎസ്, ഇബിഡി തുടങ്ങിയ സുരക്ഷാസംവിധാനങ്ങളും വാഹനത്തിലുണ്ട്.

ക്രോമിയത്തിന്റെ ധാരാളിത്തം നിറഞ്ഞ ഉപയോഗം വാഹനത്തിൽ കാണാവുന്നതാണ്. ഫ്രണ്ട് ഗ്രില്ലിലും ഫോഗ് ലാമ്പ് ക്ലസ്റ്ററിനു ചുറ്റുമെല്ലാം ക്രോമിയം പൂശിയിരിക്കുന്നു.

ഓഡി എസ്5 സ്പോർട്ബാക്കിനെ കൂടുതൽ കംഫർട്ട് പ്രദാനം ചെയ്യുന്ന വിധത്തിൽ ക്രമീകരിച്ചാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. പ്രകടനശേഷിയെക്കാൾ യാത്രാസുഖത്തിന് പ്രാധാന്യം നൽകിയിരിക്കുന്നു. സസ്പെൻഷൻ സിസ്റ്റം ഇതിനായി പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്.

നിലവിൽ ഓഡി എസ്5 സ്പോർട്ബാക്കിന് എതിരാളികളില്ല ഇന്ത്യൻ വിപണിയിൽ. മെഴ്സിഡിസ്സും ബിഎംഡബ്ല്യുവും കട്ടയ്ക്ക് നിൽക്കുന്നതിനാൽ അടുത്തുതന്നെ ഒരെതിരാളിയെ പ്രതീക്ഷിക്കാവുന്നതാണ്.


Click it and Unblock the Notifications








