ഇന്ത്യൻ ഓട്ടോ എക്സ്പോയുടെ പ്രദർശനസ്ഥലം വിറ്റഴിച്ചു
2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ പവലിയനുകൾ സ്ഥാപിക്കാനുള്ള ഇടങ്ങൾ മിക്കതും വിറ്റഴിഞ്ഞു. വാഹനങ്ങളുടെ പ്രദർശനവും ഘടകഭാഗങ്ങളുടെ പ്രദർശനവും രണ്ട് മൈതാനങ്ങളിലായിട്ടാണ് ഇത്തവണ നടക്കുക. മുൻവർഷങ്ങളിൽ ഇവരണ്ടും ഒരിടത്താണ് നടത്തിയിരുന്നത്.
ഏതാണ്ട് 7000 സ്ക്വയർ മീറ്റർ സ്ഥലത്താണ് പ്രദർശനം നടക്കുക. ഇത്തവണത്തെ എക്സ്പോ കഴിഞ്ഞ വർഷങ്ങളിലേതിനെക്കാൾ ഗംഭീരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ കാർനിർമാതാക്കൾ ഇത്തവണ ബൂത്തുകൾ സ്ഥാപിക്കും. ലോഞ്ചുകളുടെയും അവതരണങ്ങളുടെയും എണ്ണത്തിലും വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓട്ടോ എക്സ്പോയിലെ പവലയിൻ ഇടം മുഴുവനായി വിറ്റുതീർന്നതിൽ സിയാം ഡയറക്ടർ ജനറൽ വിഷ്ണു മാത്തൂർ സന്തുഷ്ടി പ്രകടിപ്പിച്ചു.
നാൽപതിലധികം പാസഞ്ചർ വാഹന നിർമാതാക്കൾ തങ്ങളുടെ ഉൽപന്നങ്ങളുമായി എക്സ്പോയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പതിനെട്ടിലധികം ഇരുചക്രവാഹന നിർമാതാക്കളും എത്തിച്ചേരും


Click it and Unblock the Notifications








