ബജാജ് ക്വാഡ്രിസൈക്കിള്‍ വിദേശങ്ങളിലേക്ക്
ഏറെ നാളുകളായി പറഞ്ഞു കേള്‍ക്കുകയും നമ്മള്‍ കാത്തിരുന്ന് മുഷിയുകയും ചെയ്ത വാഹനമാണ് ബജാജ് ആര്‍ഇ60 എന്ന നാലുചക്ര വാഹനം. ക്വാഡ്രിസൈക്കിള്‍ എന്ന് ഒരു പ്രത്യേക വിഭാഗം തന്നെ ഈ വാഹനത്തിന്റെ വിപണിപ്രവേശത്തിനായി സൃഷ്ടിക്കുകയുണ്ടായി അധികൃതര്‍.
പുതിയ വാര്‍ത്തകള്‍ പറയുന്നത്, ബജാജ് ക്വാഡ്രിസൈക്കിള്‍ വിദേശവിപണികളിലേക്ക് കയറ്റി അയയ്ക്കുന്നതിനെപ്പറ്റിയാണ്.

ശ്രീലങ്ക, നൈജീരിയ, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് ബജാജ് ക്വാഡ്രികള്‍ കയറ്റിവിടുമെന്നാണ് അറിയുന്നത്. അതെസമയം ഇന്ത്യന്‍ ലോഞ്ച് എപ്പോള്‍ സംഭവിക്കുമെന്നത് ഇപ്പോഴും വ്യക്തമല്ല. നിരവധി നിയമക്കുരുക്കുകള്‍ക്കിടയിലാണ് ഈ വാഹനം ഇപ്പോള്‍.
216 സിസി ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ് ബജാജ് ക്വാഡ്രിയില്‍ ഘടിപ്പിച്ചിരിക്കുന്നത്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലേക്കു പകരുക.

ഈ എന്‍ജിന്റെ പ്രകടനശേഷി അടക്കമുള്ള കാര്യങ്ങള്‍ വ്യക്തമല്ല. ഒന്നര ലക്ഷത്തിന്റെ ചുറ്റുപാടിലായിരിക്കും ക്വാഡ്രിയുടെ വില.


Click it and Unblock the Notifications








