ബജാജ് അവന്‍ജറിന്റെ പുതുക്കിയ പതിപ്പ് 2015 മധ്യത്തില്‍
ഇന്ത്യയിലെ ഏറ്റവും വലിയ ബൈക്ക് നിര്‍മാതാക്കളിലൊരാളായ ബജാജ് വിപണിയിലെത്തിക്കുന്ന ഏക ക്രൂയിസര്‍ മോഡലായ അവെന്‍ജറിന് ഏറെക്കാലമായി പുതുക്കലുകളൊന്നും ലഭിച്ചിട്ടില്ല. നടപ്പുവര്‍ഷം ഈ വാഹനത്തെ പുതുക്കുവാന്‍ ബജാജിന് പദ്ധതിയുണ്ടെന്ന് പുതിയ വാര്‍ത്തകള്‍ പറയുന്നു.
വാഹനത്തിന്റെ ഡിസൈനില്‍ ചെറിയ മാറ്റം സംഭവിക്കാനിടയുണ്ട്. വിപണിയില്‍ അത്യാഡംബര ക്രീയിസറുകളുടെ സാന്നിധ്യം കൂടിയത് ഉപഭോക്താക്കളുടെ സൗന്ദര്യ സങ്കല്‍പങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കൂടുതല്‍ ആധുനികമായ ഒരു ഡിസൈന്‍ ശൈലി കണ്ടെത്തേണ്ടതുണ്ടെന്ന് ബജാജ് കരുതുന്നു.

സാങ്കേതികതയിലും വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് സ്ഥിരീകരണം ലഭിക്കാത്ത ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ പള്‍സര്‍ 200എന്‍എസ്സില്‍ ഉപയോഗിക്കുന്ന എന്‍ജിന്‍ അവെന്‍ജറില്‍ ഉപയോഗിക്കാനാണ് കമ്പനിയുടെ ആലോചന. ഈ എന്‍ജിന്‍ കെടിഎമ്മില്‍ നിന്ന് സോഴ്‌സ് ചെയ്യുന്നതാണ്.
അവെന്‍ജറില്‍ ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത് 220 സിസി ശേഷിയുള്ള എന്‍ജിനാണ്. ഈ എന്‍ജിനെക്കാള്‍ ആധുനികമാണ് കെടിഎം എന്‍ജിന്‍.
23 കുതിരശക്തി പകരുന്ന എന്‍ജിനാണ് 200 എന്‍എസ്സിലുള്ളത്. 18 എന്‍എം ചക്രവീര്യവും എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നു.


Click it and Unblock the Notifications








