എല്ലാ പ്രശ്നങ്ങളും തീർന്നു; ബജാജ് ആർഇ60 പുറത്തേക്ക്!

By Santheep

ഒടുവിൽ അതും സംഭവിച്ചു! ഏറെക്കാലമായി നിയമപ്രശ്നങ്ങളിലും വിവാദങ്ങളിലും മറ്റും കുടുങ്ങി പുറത്തുവരാൻ സാധിക്കാതിരുന്ന ബജാജ് ആർഇ60 നാലുചക്രവാഹനം ലോഞ്ചിന് തയ്യാറെടുക്കുന്നതായി വാർത്തകൾ വരുന്നു. ഇപ്പോൾ എആർഎഐ ടെസ്റ്റുകൾ പൂർത്തിയാക്കിക്കഴിഞ്ഞു ഈ വാഹനമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ക്വാഡ്രിസൈക്കിൾ എന്ന പേരിൽ ഒരു പ്രത്യേക സെഗ്മെനന്റ് തന്നെ സൃഷ്ടിച്ചാണ് ആർഇ60 വിപണിയിലെത്തുന്നത്. ഇതിനുവേണ്ടി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബജാജ് ഒരു വൻ ലോബീയിങ് തന്നെ നടത്തുകയുണ്ടായി. ഇതിനെതിരെ ടാറ്റയടക്കം നിരവധി കമ്പനികൾ രംഗത്തു വരികയും ചെയ്തിരുന്നു. പുതിയ സെഗ്മെന്റ് രൂപീകരിക്കുന്നതിനെതിരെ വിവിധ കേടതികൾ നൽകിയ സ്റ്റേകൾ സുപ്രീം കോടതി എടുത്തുമാറ്റിയിരുന്നു.

ബജാജ് ആർഇ60

ചില കടലാസ്-സാങ്കേതികനടപടികൾ മാത്രമാണ് വാഹനം പുറത്തിറക്കാനായി പൂർത്തിയാക്കാനുള്ളത്. എആർഎഐ ടെസ്റ്റുകളുടെ റിസൾട്ട് വരാനുണ്ട്. ഇവ എഥ്തുന്നതോടെ വാഹനത്തിന്റെ പ്രമോഷൻ പരിപാടികൾ തുടങ്ങിയേക്കും. ഉൽപാദനത്തിനായി ഫാക്ടറി തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്. വിതരണക്കാരെയും സജ്ജമാക്കിയതായി ബജാജ് പറയുന്നു. ലോഞ്ച് തിയ്യതി ഇപ്പോഴും നിശ്ചയിച്ചിട്ടില്ല.

ഓട്ടോറിക്ഷകൾക്കു പകരമായി വിപണി പിടിക്കാൻ പോകുന്ന വാഹനം എന്ന നിലയിലാണ് പ്രചാരണമെങ്കിലും ഇത് എത്രത്തോളം സാധിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. സ്ഥലസൗകര്യത്തിലും എൻജിൻ കരുത്തിന്റെ കാര്യത്തിലുമെല്ലാം ആർഇ60 താരതമ്യേന മെച്ചമാണ്.

ചില നിക്ഷിപ്ത താൽപര്യക്കാർ കോടതിയിൽ നിരവധി കേസുകൾ നൽകിയെങ്കിലും അതിനെയെല്ലാം അതിജീവിച്ചാണ് ആർഇ60 വിപണിയിലെത്തുന്നതെന്ന് ബജാജ് ചൂണ്ടിക്കാട്ടുന്നു.

More from DriveSpark

Article Published On: Tuesday, July 14, 2015, 12:53 [IST]
English summary
Bajaj Ready To Launch RE60; Waiting For ARAI Certification.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X