ഹ്യൂണ്ടായ് ക്രെറ്റ ബേസ് വേരിയന്റിന് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിങ്
ഹ്യൂണ്ടായ് ക്രെറ്റ എസ്‌യുവിയുടെ ബേസ് പതിപ്പിന് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിങ് നേടി. ലാറ്റിൻ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിലാണ് ഈ റേറ്റിങ് ലഭിച്ചിരിക്കുന്നത്.
രണ്ട് എയർബാഗുകൾ മാത്രമുള്ള ബേസ് പതിപ്പിനാണ് ഈ റിസൾട്ട് ലഭിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിൽ നിർമിച്ചവയാണ് ഈ വാഹനങ്ങൾ. കയറ്റുമതി ആവശ്യത്തിന് നിർമിച്ചതാകയാൽ ഇന്ത്യയിൽ വിൽക്കുന്ന മോഡലുകളുടെ അതേ സന്നാഹങ്ങളല്ല ഈ ക്രെറ്റയിലുള്ളത്.


Click it and Unblock the Notifications








