2015ല്‍ മാരുതി നേരിടുന്നത് 10 വന്‍ ഭീഷണികളെ

By Santheep

മാരുതി സുസൂക്കിയുടെ വിപണിയിലെ അപ്രമാദിത്വം നമുക്കെല്ലാമറിയാം. എന്നാല്‍, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നത്, മാരുതി നിലവിലുള്ള വിപണിവിഹിതം നിലനിര്‍ത്താന്‍ പാടുപെടുന്നു എന്നാണ്.

വിപണിയില്‍ പുതിയ സെഗ്മെന്റുകള്‍ സൃഷ്ടിക്കപ്പെടുന്നത് ഒരു പുതിയ പ്രവണതയാണ്. ഇവയില്‍ പലതിലും മാരുതിക്ക് സാന്നിധ്യമില്ല. ഡിസൈനിലും സാങ്കേതികതയിലും എതിരാളികള്‍ വന്‍ മുന്നേറ്റങ്ങള്‍ക്ക് കോപ്പു കൂട്ടുമ്പോള്‍ മാരുതിയില്‍ നിന്ന് ഇത്തരം നീക്കങ്ങളൊന്നും കാണാനില്ല. ഭാവിയില്‍ കടുത്ത വെല്ലുവിലികളെയാണ് മാരുതി നേരിടേണ്ടിവരിക എന്നതിന് നിരവധി സൂചനകള്‍ കാണുന്നുണ്ട്. അവയെക്കുറിച്ചാണ് താഴെ ചര്‍ച്ച ചെയ്യുന്നത്.

2015ല്‍ മാരുതി നേരിടുന്നത് വന്‍ ഭീഷണികളെ

താളുകളിലൂടെ നീങ്ങുക.

ഹ്യൂണ്ടായ് എലൈറ്റ് ഐ20

ഹ്യൂണ്ടായ് എലൈറ്റ് ഐ20

എലൈറ്റ് ഐ20യോട് നേരിട്ട് എതിരിടാന്‍ ശേഷിയുള്ള വാഹനം ഇന്ന് മാരുതിയുടെ പക്കലില്ലെന്ന് ഉറപ്പിച്ചു പറയാം. ഐലൈറ്റ് ഐ20യുടെ ഡിസൈന്‍ സൗന്ദര്യത്തിനു മുന്നില്‍ സ്വിഫ്റ്റിന് കാര്യമായൊന്നും ചെയ്യാനില്ലാത്ത അവസ്ഥ സൃഷ്ടിക്കപെട്ടിരിക്കുന്നു. ജനുവരിയില്‍ 9,000 യൂണിറ്റിന്റെ പരിസരകത്തില്‍ നിന്നിരുന്ന വില്‍പന ഫെബ്രുവരിയില്‍ 10,000 ആയി വര്‍ധിച്ച കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

ഫോഡ് ഫിഗോയുടെ പുതിയ പതിപ്പ്

ഫോഡ് ഫിഗോയുടെ പുതിയ പതിപ്പ്

സ്വിഫ്റ്റിന് കഴിഞ്ഞ തവണ ലഭിച്ച മുഖം മിനുക്കലില്‍ എല്ലാവരും തൃപ്തരല്ല. പുതിയൊരു കാര്‍ വിപണിയിലെത്തുമ്പോള്‍ അത് തീര്‍ച്ചയായും ഉപഭോക്താക്കളെ ആകര്‍ഷിക്കും. സെഗ്മെന്റില്‍ മാരുതിക്ക് വന്നുകൊണ്ടിരിക്കുന്ന ദൗര്‍ബല്യത്തെ മുതലെടുക്കാന്‍ ഫിഗോയ്ക്ക് സാധിക്കുമെന്നാണ് കരുതേണ്ടത്. ഈ വാഹനവും മാരുതിക്കൊരു വെല്ലുവിളിയാണ്.

ഹോണ്ട ജാസ്സ്

ഹോണ്ട ജാസ്സ്

ഈ സെഗ്മെന്റില്‍ മാരുതിക്ക് നിലവില്‍ മോഡലൊന്നും ഇല്ല. പ്രീമിയം ഹാച്ച്ബാക്ക് വിപണി വരുംവര്‍ഷങ്ങളില്‍ വന്‍ വളര്‍ച്ച കാണിക്കുമെന്നാണ് കരുതേണ്ടത്. െൈവആര്‍എ എന്ന പേരില്‍ ഒരു കാര്‍ വിപണിയിലെത്താന്‍ ഒരുങ്ങുന്നുണ്ടെങ്കിലും ഹോണ്ട ജാസ്സിനോട് എതിരിടാനുള്ള ശേഷി ആ വാഹനത്തിനുണ്ടോ എന്നത് കണ്ടറിയണം.

ഫോഡ് ആസ്പയര്‍

ഫോഡ് ആസ്പയര്‍

വിപണിയിലെത്താന്‍ തയ്യാറെടുക്കുന്ന ഈ ചെറു സെഡാന്‍ സ്വിഫ്റ്റ് ഡിസൈറിന് ഒരു മികച്ച എതിരാളിയാണ്. ഡിസൈറിന്റെ പുതിയ മുഖം മിനുക്കലില്‍ പലരും അതൃപ്തരാണ്. ആസ്പയറിന് ഈ സാഹചര്യം മുതലെടുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഇത് മാരുതിക്കൊരു വെല്ലുവിളിയായി മാറുമെന്നു തന്നെയാണ് കരുതേണ്ടത്.

ഐ20 ആക്ടിവ്

ഐ20 ആക്ടിവ്

ചെറു ക്രോസ്സോവറുകളുടേത് പുതിയൊരു സെഗ്മെന്റാണ്. നിലവില്‍ വില്‍പന കുറവുമാണ്. എങ്കിലും, വലിയ വളര്‍ച്ചാ സാധ്യതയുള്ള സെഗ്മെന്റുകളുടെ ഗണത്തിലാണ് ഇതിനെ പെടുത്തേണ്ടത്. ഇവിടെ മാരുതിക്ക് സാന്നിധ്യമില്ല എന്നത് ശ്രദ്ധേയമാണ്. പുതിയ ട്രെന്‍ഡുകള്‍ക്കൊപ്പം ചേരാനുള്ള മാരുതി മോഡലുകളുടെ ദൗര്‍ബല്യം വ്യക്തമാകുന്നത് ഇത്തരം സെഗ്മെന്റുകളിലാണ്.

ടാറ്റ നാനോ സെമി ഓട്ടോമാറ്റിക്

ടാറ്റ നാനോ സെമി ഓട്ടോമാറ്റിക്

നാനോ ഹാച്ച്ബാക്ക് ഇന്നത്തെ പരിതാപകരമായ അവസ്ഥയില്‍ നിന്ന് എന്നെങ്കിലും ഉയര്‍ത്തെഴുന്നേല്‍ക്കുകയാണെങ്കില്‍ അത് ഏറ്റവും ബാധിക്കുക മാരുതിയെയാണ്. നാനോയില്‍ സെമി ഓട്ടോമാറ്റിക് ഘടിപ്പിച്ച് വിപണിയിലെത്തിക്കാന്‍ ടാറ്റ ശ്രമം നടത്തുന്നുണ്ട്. ഈ വാഹനം ആള്‍ട്ടോ കെ10 സെമി ഓട്ടോമാറ്റിക് പതിപ്പിന് വലിയ വെല്ലിവിളിയാകും.

റിനോ ലോഡ്ജി

റിനോ ലോഡ്ജി

എര്‍റ്റിഗയോട് നേരിട്ട് എതിരിടുന്നില്ല റിനോ ലോഡ്ജി. എങ്കിലും എര്‍റ്റിഗയുടെ ഉയര്‍ന്ന പതിപ്പുകള്‍ക്ക് ലോഡ്ജി തരക്കേടില്ലാത്ത വെല്ലുവിളി ഉയര്‍ത്തും.

ഹ്യൂണ്ടായ് ഐഎക്‌സ25

ഹ്യൂണ്ടായ് ഐഎക്‌സ25

പുതുതായി രൂപപ്പെട്ട സെഗ്മെന്റുകളില്‍ വലിയ വളര്‍ച്ച കണ്ടെത്തിയത് ചെറു എസ്‌യുവികളുടെ വിഭാഗമാണ്. ഈ ഭാഗത്തേക്ക് കാര്യമായ ശ്രദ്ധ ഇനിയും നല്‍കിയിട്ടില്ല മാരുതി. പുതിയ സെഗ്മെന്റുകളിലേക്ക് എത്ര സ്മാര്‍ട്ടായാണ് ഹ്യൂണ്ടായ് കടന്നു ചെല്ലുന്നതെന്നു നോക്കു! ഇതൊരു വലിയ വൈല്ലുവിളി തന്നെയാണ് കമ്പനിക്ക്.

മാറ്റങ്ങളില്ല; മുന്നേറ്റവുമില്ല

മാറ്റങ്ങളില്ല; മുന്നേറ്റവുമില്ല

വിപണിയില്‍ വിജയിച്ചു കഴിഞ്ഞ കാറുകളില്‍ തന്നെ തൂങ്ങിയാടുകയാണ് മാരുതി. പ്രത്യേകിച്ചൊരു മാറ്റവും വരുത്താന്‍ മാരുതിക്ക് സാധിക്കുന്നില്ല. മാറ്റ് കാര്‍നിര്‍മാതാക്കളെപ്പോലെ വിപ്ലവകരമായ ഡിസൈന്‍ ശൈലികള്‍ കൊണ്ടുവരാനും ഇവര്‍ക്ക് സാധിക്കുന്നില്ല. സര്‍വീസ് സെന്ററുകളെ മാത്രം ശ്രദ്ധിച്ച് നിരവധി പേര്‍ മാരുതി കാറുകള്‍ വാങ്ങുന്നുണ്ട്. ഹ്യൂണ്ടായിയും മറ്റുള്ളവരും ഈ വഴിക്ക് കൂടുതല്‍ നിക്ഷേപത്തിന് തയ്യാറാവുന്ന ഘട്ടംവരെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെ പോവും!

മാരുതിയുടെ ഭാവി പദ്ധതികള്‍

മാരുതിയുടെ ഭാവി പദ്ധതികള്‍

സെലെരിയോയെ പുതുക്കാനുള്ള പരിപാടികള്‍ നടന്നുവരികയാണ്. എര്‍റ്റിഗയ്ക്കും ഒരു പുതുക്കല്‍ അടുത്തുതന്നെ ലഭിക്കും. ഒരു പുതിയ കോംപാക്ട് എസ്‌യുവി അണിയറയില്‍ തയ്യാറായി വരുന്നുണ്ട്. എത്തിച്ചേരാനുള്ള മറ്റൊരു വാഹനം, ഒരു പ്രീമി.യം ഹാച്ച്ബാക്കാണ്.

More from DriveSpark

Article Published On: Monday, March 23, 2015, 11:42 [IST]
English summary
Biggest Threats to Maruti Suzuki in 2015
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X