പുതുക്കിയ ബിഎംഡബ്ല്യു 1 സീരീസ് വിപണിയിലേക്ക് ഉടന്‍
ബിഎംഡബ്ല്യു 1 സീരീസിന്റെ പുതുക്കിയ പതിപ്പ് അധികം താമസിക്കാതെ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ ഹാച്ച്ബാക്ക് മോഡലിന്റെ പുതുക്കിയ പതിപ്പ് ചില വിദേശവിപണികളില്‍ ഇതിനസം തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
എക്സ്റ്റീരിയറില്‍ കാര്യമായ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട് 2015 1 സീരീസില്‍. ഫ്രണ്ട് ഡ്രില്ലിന്റെ ഡിസൈന്‍ ശൈലി മാറിയിരിക്കുന്നു. പുതിയ അലോയ് വീലുകളാണ് ഘടിപ്പിച്ചിട്ടുള്ളത്.

കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളോടെയായിരിക്കും വാഹനം വിപണി പിടിക്കുക. ഹെഡ്‌ലൈറ്റുകള്‍, റിയര്‍ ലൈറ്റുകള്‍ എന്നിടങ്ങളില്‍ ഡിസൈന്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
ഇന്ത്യയില്‍ ബിമ്മറിന്റെ വില്‍പനയില്‍ വന്‍ വര്‍ധന വരുത്തിയ മോഡലാണ് 1 സീരീസ്. മെഴ്‌സിഡിസ് എ ക്ലാസ്സാണ് വിപണിയിലെ എതിരാളി.


Click it and Unblock the Notifications