ബിഎംഡബ്ല്യു 3 സീരീസ് 2015 പതിപ്പ് ഇന്ത്യയിലേക്ക്
ബിഎംഡബ്ല്യു 3 സീരീസിന്റെ പുതുക്കിയ പതിപ്പ് ഔദ്യോഗികമായി അവതരിപ്പിക്കപെട്ടു. ഈ മോഡല്‍ ഇന്ത്യന്‍ വിപണിയിലേക്ക് 2015ല്‍ എത്തിച്ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതിഹാസമാനമായ ചരിത്രമുള്ള കാര്‍ മോഡലാണ് 3 സീരീസ്. നാല്‍പത് വര്‍ഷത്തോളമായി ഈ വാഹനം വിപണിയിലെത്തിയിട്ട്. വാഹനചരിത്രത്തില്‍ വന്‍ വിജയം നേടിയ കാറുകളുടെ പട്ടികയിലാണ് 3 സീരീസുള്ളത്.

ഇന്ത്യയില്‍ ഈ കാര്‍ അസംബ്ള്‍ ചെയ്യുമെന്നാണ് അറിയുന്നത്. വിപണിയില്‍ മത്സരക്ഷമമായി വിലയിടല്‍ നടത്താന്‍ ഈ നടപടി സഹായിക്കും.
ഇന്ത്യന്‍ വിപണിയില്‍ പുതിയ 15 മോഡലുകള്‍ കൂടി എത്തിക്കാന്‍ ബിഎംഡബ്ല്യുവിന് പദ്ധതിയുണ്ട്. ഇന്ത്യയില്‍ ഇതുവരെ എത്തിയിട്ടില്ലാത്ത മോഡലുകളും നിലവിലുള്ളവയുടെ പുതുക്കിയ പതിപ്പുകളുമെല്ലാം ഈ പതിനഞ്ചില്‍ ഉള്‍പെടുന്നു.


Click it and Unblock the Notifications








