ബിഎംഡബ്ല്യു 6 സീരീസ് ഗ്രാന്‍ കൂപെ 2015 മോഡല്‍ നാളെ എത്തും!
ബിഎംഡബ്ല്യു 6 സീരീസ് ഗ്രാന്‍ കൂപെയുടെ 2015 പതിപ്പ് നാളെ (മെയ് 29) വിപണിയിലെത്തും. വിദേശവിപണികളില്‍ പലയിടത്തും കണ്‍വെര്‍ടിബ്ള്‍, കൂപെ, ഗ്രാന്‍ കൂപെ എന്നീ ഡിസൈന്‍ ശൈലികളില്‍ ഈ വാഹനം ലഭ്യമാണ്.
ഓഡി, മെഴ്‌സിഡിസ് എന്നീ മറ്റ് ജര്‍മന്‍ പ്രീമിയം കാര്‍നിര്‍മാതാക്കളാണ് ബിമ്മറിന് ഇന്ത്യയില്‍ വലിയ വെല്ലുവിളികളുയര്‍ത്തുന്നത്. പുതുപുത്തന്‍ മോഡലുകളുമായി വിപണിയില്‍ തരംഗമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഈ കമ്പനികളെല്ലാം.

കഴിഞ്ഞ ഡിട്രോയ്റ്റ് മോട്ടോര്‍ഷോയിലാണ് ബിഎംഡബ്ല്യു 6 സീരീസ് ഗ്രാന്‍ കൂപെ ആദ്യമായി അവതരിപ്പിക്കപെട്ടത്. വാഹനത്തിന്റെ ഇന്റീരിയറിലും എക്സ്റ്റീരിയറിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് ബിഎംഡബ്ല്യു ഡിസൈനര്‍മാര്‍.

ഓഡി എ7, മെഴ്‌സിഡിസ് സിഎല്‍എസ് കൂപെ എന്നീ മോഡലുകളാണ് ബിഎംഡബ്ല്യു 6 സീരീസ് ഗ്രാന്‍ കൂപെയുടെ ഇന്ത്യന്‍ എതിരാളികള്‍.
3.0 ലിറ്റര്‍ ശേഷിയുള്ള ഒരു 6 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഈ കാറിലുള്ളത്. 131 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ വാഹനത്തിന് സാധിക്കും. 630 എന്‍എം ചക്രവീര്യം. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തിലുള്ളത്.



Click it and Unblock the Notifications








