ബിഎംഡബ്ല്യു 6 സീരീസ് ഗ്രാന്‍ കൂപെ ലോഞ്ച് ചെയ്തു
ബിഎംഡബ്ല്യു 6 സീരീസ് ഗ്രാന്‍ കൂപെ മോഡലിന്റെ 2015 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ഓഡിയുടെ എ7, മെഴ്‌സിഡിസ്സിന്റെ സിഎല്‍എസ് കൂപെ എന്നീ മോഡലുകളെ ഫലപ്രദമായി എതിരിടാനാണ് ഈ വാഹനം എത്തുന്നത്.
വിലകള്‍
- എമിനന്‍സ് വേരിയന്റ് - 1.14 കോടി
- ഡിസൈന്‍ പ്യൂവര്‍ വേരിയന്റ് - 1.21 കോടി

3 ലിറ്റര്‍ ശേഷിയുള്ള ഒരു 6 സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. ഒരു ട്വിന്‍ ടര്‍ബോ ചേര്‍ത്തിരിക്കുന്നു എന്‍ജിനോടൊപ്പം. 313 പിഎസ് കരുത്ത് പകരാന്‍ ഈ എന്‍ജിന് സാധിക്കും. 630 എന്‍എം ആണ് ചക്രവീര്യം. 8 സ്പീഡ് ഗിയര്‍ബോക്‌സാണ് വാഹനത്തില്‍ ചേര്‍ത്തിരിക്കുന്നത്.
അഡാപ്റ്റീവ് ഹെഡ്‌ലാമ്പാണ് ബിഎംഡബ്ല്യു 6 സീരീസ് കൂപെയിലുള്ളത്. എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകള്‍ വാഹനത്തിലുണ്ട്.


Click it and Unblock the Notifications








