ബിഎംഡബ്ല്യു മോഡലുകളുടെ വില കുറച്ചു
ആഡംബര കാര്‍വിപണിയില്‍ മത്സരം കൊഴുക്കുകയാണ്. ഓഡി, മെഴ്‌സിഡിസ്, ബിഎംഡബ്ല്യൂ, വോള്‍വോ എന്നിവര്‍ തമ്മിലുള്ള കടുത്ത മത്സരം പലപ്പോഴും ഇവര്‍ തമ്മിലുള്ള കുടിപ്പോരുകള്‍ക്കു വരെ വഴിവെച്ചിരുന്നു. പുതിയ വിപണിസാഹചര്യം കാറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുകയോ അസംബ്ള്‍ ചെയ്യുകയോ ചെയ്യാന്‍ ഇവരെ നിര്‍ബന്ധിതരാക്കുകയാണ്. ഇതുവഴി കാറുകളുടെ വിലകളില്‍ വലിയ കുറവ് വരുത്താന്‍ കഴിയുമെന്നതാണ് കാര്യം.
ഇന്ത്യയില്‍ അസംബ്ള്‍ ചെയ്യുന്ന എല്ലാ ബിഎംഡബ്ല്യൂ കാര്‍മോഡലുകളുടെയും വിലകള്‍ കുറച്ചതാണ് പുതിയ വാര്‍ത്ത. ജൂലൈ മാസത്തില്‍ കാറുകളുടെ 50 ശതമാനം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ നടക്കുന്ന വിധത്തില്‍ സജ്ജീകരണങ്ങള്‍ നടത്തിയിരുന്നു. പുതുക്കിയ വിലകള്‍ കാണാം.

ബിഎംഡബ്ല്യു 3 സീരീസ്
ബിഎംഡബ്ല്യു 320d (പ്രസ്റ്റിജ് എഡിഷൻ) - INR 3,490,000
ബിഎംഡബ്ല്യു 320d (ലക്ഷ്വറി ലൈൻ എഡിഷൻ) - INR 3,890,000
ബിഎംഡബ്ല്യു 320d (സ്പോർട് ലൈൻ എഡിഷൻ) - INR 3,890,000
ബിഎംഡബ്ല്യു ഗ്രാൻ ടൂറിസ്മോ
ബിഎംഡബ്ല്യു ഗ്രാൻ ടൂറിസ്മോ (Sport Line) - INR 3,990,000
ബിഎംഡബ്ല്യു ഗ്രാൻ ടൂറിസ്മോ (Luxury Line) - INR 4,290,000
ബിഎംഡബ്ല്യു 5 സീരീസ്
ബിഎംഡബ്ല്യു 520d (പ്രസ്റ്റിജ് എഡിഷൻ) - INR 4,490,000
ബിഎംഡബ്ല്യു 520d (പ്രസ്റ്റിജ് പ്ലസ് എഡിഷൻ) - INR 4,790,000
ബിഎംഡബ്ല്യു 520d (ലക്ഷ്വറി ലൈൻ എഡിഷൻ) - INR 4,990,000
ബിഎംഡബ്ല്യു 530d (എം സ്പോർട്) - INR 5,990,000
ബിഎംഡബ്ല്യു 7 സീരീസ്
ബിഎംഡബ്ല്യു 730Ld (പ്രസ്റ്റിജ്) - INR 9,250,000
ബിഎംഡബ്ല്യു 730Ld (എമിനൻസ്) - INR 10,650,000
ബിഎംഡബ്ല്യു 730Ld (സിഗ്നേച്ചർ) - INR 12,520,000
ബിഎംഡബ്ല്യു എക്സ്1
ബിഎംഡബ്ല്യു X1 sDrive20d (എക്സ് ലൈൻ) - INR 3,790,000
ബിഎംഡബ്ല്യു എക്സ്3
ബിഎംഡബ്ല്യു എക്സ്3 xDrive20d (എക്സ്പഡിഷൻ) - INR 4,690,000
ബിഎംഡബ്ല്യു എക്സ്3 xDrive20d (എക്സ് ലൈൻ) - INR 5,190,000
ബിഎംഡബ്ല്യു എക്സ്3 xDrive30d (എം സ്പോർട്) - INR 5,990,000
ബിഎംഡബ്ല്യു എക്സ്5
ബിഎംഡബ്ല്യു എക്സ്5 xDrive30d (എക്സ്പഡിഷൻ) - INR 6,590,000
ബിഎംഡബ്ല്യു എക്സ്5 xDrive30d (ഡിസൈൻ പ്യുവർ എക്സ്പീരിയൻസ്) - INR 6,990,000
ബിഎംഡബ്ല്യു എക്സ്5 xDrive30d (ഡിസൈൻ പ്യുവർ എക്സ്പീരിയൻസ് 7 സീറ്റർ - INR 7,290,000


Click it and Unblock the Notifications








