ബിഎംഡബ്ല്യു ഐ8 ആമസോണിൽ വിൽപനയ്ക്ക്!

By Santheep

എല്ലാം ഓൺലൈൻ ഷോറൂമുകളിൽ ലഭ്യമാകുന്ന കാലമാണ്. കാറുകളും ഇക്കൂട്ടത്തിലുണ്ട്. ചില ഇന്ത്യൻ കമ്പനികളും തങ്ങളുടെ മോഡലുകൾ ഓൺലൈൻ ഷോപ്പുകൾ വഴി വിൽക്കുന്നുണ്ട്. എങ്കിലും ഈ രീതിക്ക് അത്ര പ്രചാരം കൈവന്നിട്ടില്ല. വലിയ തുകയ്ക്കുള്ള ഒരു ഉൽപന്നം നേരിട്ടുകാണാതെ ഓൺലൈൻ വഴി ഓർഡർ ചെയ്ത് കുടുങ്ങിപ്പോകുമോ എന്നാലോചിക്കുന്നവരുണ്ടാകും. ആത്യന്തികമായി ഡീലർമാർ വഴിയാണ് ഈ ബിസിനസ്സ് നടക്കുക എന്നതിനാൽ പണി കിട്ടാൻ എപ്പോഴും സാധ്യതയുണ്ട്.

പുതിയ വാർത്തകൾ പറയുന്നത് ബിഎംഡബ്ല്യുവിന്റെ ഐ8 ഹൈബ്രിഡ് മോഡൽ ആമസോൺ ഓൺലൈൻ ഷോപ്പിൽ വിൽപനയ്ക്കെത്തിയതിനെക്കുറിച്ചാണ്. ജപ്പാനിലാണ് സംഭവം. ഷിപ്പിങ് ഫ്രീയായി നടത്തിക്കൊടുക്കുമെന്നും ആമസോൺ ഓഫർ ചെയ്യുന്നുണ്ട്!

BMW i8 Available On Amazon Now

20,000,000 ജാപ്പനീസ് യെൻ ആണ് ജപ്പാനിൽ ഐ8 മോഡലിന് വില. 161,000 അമേരിക്കൻ ഡോളറിന് തുല്യം.

1.5 ലിറ്റർ ശേഷിയുള്ള ഒരു ടർബോ എൻജിനും, ഒരു ഇലക്ട്രിക് മോട്ടോറും ചേർന്നാണ് ബിഎംഡബ്ല്യു ഐ8 മോഡലിന് കരുത്ത് പകരുന്നത്. ഇലക്ട്രിക് മോട്ടോർ 131 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. എൻജിൻ ഉൽപാദിപ്പിക്കുന്നത് 231 കുതിരശക്തിയാണ്. ആകെ 362 കുതിരശക്തി ഉൽപാദിപ്പിക്കപ്പെടുന്നു.

Article Published On: Friday, July 17, 2015, 17:04 [IST]
English summary
BMW i8 Available On Amazon Now.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X