സിഇഎസ് 2015: സ്വയം പാര്‍ക്ക് ചെയ്യുന്ന ബിഎംഡബ്ല്യു കാര്‍

By Super Admin

സ്വയം നിയന്ത്രിക്കുന്ന കാറുകളുടെ യുഗമാണ് വരാന്‍ പോകുന്നത്. കാലിഫോര്‍ണിയയില്‍ ഗൂഗിള്‍ അവതരിപ്പിക്കുന്ന ഓട്ടോണമസ് കാര്‍ നിരത്തിലിറങ്ങാന്‍ തയ്യാറെടുക്കുകയാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം കാറുകള്‍ നമ്മുടെ നാട്ടില്‍ അത്രകണ്ട് പ്രായോഗികമല്ല എന്നതാണ് സങ്ങതി. ഇന്ത്യയില്‍ പ്രായോഗികമായ ചില ഓട്ടോണമസ് സാങ്കേതികതകളുണ്ട്. അവയിലൊന്നാണ് ഓട്ടോമാറ്റിക് പാര്‍ക്കിങ്.

ഇത്തവണത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ ബിഎംഡബ്ല്യു അവതരിപ്പിക്കാനൊരുങ്ങുന്നത് തികച്ചും പ്രായോഗികമായ ഒരു ഓട്ടോണമസ് പാര്‍ക്കിങ് സംവിധാനമാണ്. റിമോട്ട് വാലറ്റ് പാര്‍ക്കിങ് അസിസ്റ്റന്റ് എന്നാണ് ഈ സങ്കേതത്തെ വിളിക്കുന്നത്.

BMW to show car that can park itself in CES

ഒരു ഐ3 ഹൈബ്രിഡ് കാറില്‍ ഘടിപ്പിച്ചായിരിക്കും ഈ ഓട്ടോണമസ് പാര്‍ക്കിങ് സംവിധാനം സിഇഎസ്സില്‍ അവതരിപ്പിക്കുക. വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ സഹായിക്കുന്ന അഡ്വാന്‍സ്ഡ് കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റവും ഇതോടൊപ്പം ചേര്‍ക്കും. ബഹുനിലക്കെട്ടിടങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള പാര്‍ക്കിങ് ഏരിയകളില്‍ ഈ കാര്‍ സ്വയം ഓടിച്ചുചെന്ന് പാര്‍ക്ക് ചെയ്യും.

ces bmw

ബിഎംഡബ്ല്യുവിന്റെ അവകാശവാദം തങ്ങളുടെ സിസ്റ്റം ജിപിഎസ്സിനെക്കാള്‍ കണിശതയുള്ളതാണെന്നാണ്. പാര്‍ക്കിങ് സമയങ്ങളില്‍ മാത്രമല്ല കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം സഹായകമാവുക. ഏതെങ്കിലും വസ്തു വഴിയില്‍ തടസ്സമായി വരികയാണെങ്കില്‍ അത് തിരിച്ചറിഞ്ഞ് സ്വയം വാഹനം നിറുത്താന്‍ ഈ സിസ്റ്റത്തിന് സാധിക്കും.

നാല് ലേസര്‍ സ്‌കാനറുകളാണ് ചുറ്റുപാടുകള്‍ തിരിച്ചറിയാന്‍ ഈ സിസ്റ്റത്തെ സഹായിക്കുന്നത്. വാഹനം പാര്‍ക്ക് ചെയ്യാനും തിരിച്ചുവിളിക്കാനുമെല്ലാം ഡ്രൈവറുടെ പക്കലുള്ള സ്മാര്‍ട്‌വാച്ച് ആപ്ലിക്കേഷന്‍ വഴി സാധിക്കും.

Article Published On: Monday, January 5, 2015, 14:32 [IST]
English summary
BMW to show car that can park itself in CES
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X