സിഇഎസ് 2015: പുതിയ ലേസര്‍ ലൈറ്റുകളുമായി ബിഎംഡബ്ല്യു കണ്‍സെപ്റ്റ്

Written By:

ബിഎംഡബ്ല്യു ഐ8 ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാര്‍ വിപണിയിലെത്തിയത് തികച്ചും നൂതനമായ ലേസര്‍ അധിഷ്ഠിത ഹെഡ്‌ലാമ്പുകളുമായിട്ടായിരുന്നു. ഓട്ടോമൊബൈല്‍ ഉലകത്തില്‍ ഏറെ ഗവേഷണങ്ങള്‍ നടക്കുന്ന ഒരു മേഖലയാണ് ഹെഡ്‌ലാമ്പുകളുടേത്.

ഇത്തവണത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ രണ്ട് ലൈറ്റിങ് സാങ്കേതികതകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ബിഎംഡബ്ല്യു. സ്മാര്‍ട് ലേസര്‍ ഹെഡ്‌ലൈറ്റുകളും ഒഎല്‍ഇഡി അധിഷ്ഠിത ടെയ്ല്‍ ലൈറ്റുകളുമാണിവ. സ്മാര്‍ട് ലേസര്‍ ഹെഡ്‌ലൈറ്റുകള്‍ കമ്പ്യൂട്ടര്‍ നിയന്ത്രിതമാണ് എന്നതാണ് പ്രത്യേകത. ഇവയുടെ സവിശേഷതകള്‍ പൂര്‍ണരൂപത്തില്‍ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.

ഈ പുത്തന്‍ സാങ്കതികതകള്‍ തികച്ചും പുതിയൊരു കണ്‍സെപ്റ്റ് കാറിലാണ് അവതരിപ്പിക്കുക എന്നുമറിയുന്നു.

BMW smart lasers and OLED to light up CES 2015

ലേസര്‍ ലൈറ്റുകള്‍ തികച്ചും സുരക്ഷിതമായ വിധത്തിലാണ് തങ്ങളുടെ കാറുകളില്‍ ഉപയോഗിക്കുക എന്ന് ബിഎംഡബ്ല്യു അവകാശപ്പെടുന്നുണ്ട്. ഇവ പ്രത്യേക സാങ്കേതികതകള്‍ ഉപയോഗിച്ച് അരിച്ചാണ് പുറത്തേക്ക് എത്തുക. ഇഖ്കാരണത്താല്‍ തന്നെ കണ്ണുകള്‍ക്ക് അപകടമുണ്ടാക്കില്ല.

അതെസമയം ഈ സാങ്കേതികതയ്ക്ക് യുഎസ് ഗതാഗതവകുപ്പിന്റെ അംഗീകാരം കിട്ടുമോ എന്ന കാര്യം അറിവായിട്ടില്ല. ഇപ്പോഴും ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിഗണനയിലാണ് വിഷയം. ഐ8 ഹൈബ്രിഡില്‍ ഉപയോഗിച്ച ഹെഡ്‌ലാമ്പുകളില്‍നിന്നും തികച്ചും വ്യത്യസ്തമാണ് പുതിയ ലേസര്‍ ലൈറ്റുകള്‍ എന്നുമാത്രമാണ് ഇപ്പോള്‍ ഊഹിക്കാവുന്ന സംഗതി.

ടെയ്ല്‍ ലൈറ്റുകളില്‍ ഉപയോഗിക്കുന്ന ഒഎല്‍ഇഡി സാങ്കേതികത നിലവില്‍ ടെലിവിഷന്‍ സ്‌ക്രീനുകളില്‍ ഉപയോഗിക്കുന്നുണ്ട്. 

English summary
BMW smart lasers and OLED to light up CES 2015.
Story first published: Monday, January 5, 2015, 16:46 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark