ബിഎംഡബ്ല്യു 250 കിലോമീറ്റര്‍ മൈലേജുള്ള കാറുണ്ടാക്കുന്നു!!!

By Santheep

പണമുള്ളവന്‍ കാറിന്റെ മൈലേജിനെക്കുറിച്ച് വേവലാതിപ്പെടുന്നില്ല എന്നാണ് പൊതുധാരണ. ഇത് കുറെയെല്ലാം ശരിയുമാണ്. എന്നാല്‍, പണക്കാരെ ലക്ഷ്യമാക്കി കാര്‍ നിര്‍മിക്കുന്നവരുടെ കാര്യത്തില്‍ ഇതത്ര ശരിയല്ല!

ബിഎംഡബ്ല്യു രഹസ്യമായി നടപ്പിലാക്കുന്ന ഒരു പദ്ധതിയെ ചില ഓട്ടോമൊബൈല്‍ മാധ്യമങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നിരിക്കുകയാണിപ്പോള്‍. ലിറ്ററിന് 250 കിലോമീറ്റര്‍ മൈലേജ് നല്‍കുന്ന കാര്‍ വികസിപ്പിച്ചെടുക്കുകയാണ് ബിമ്മറിന്റെ എന്‍ജിനീയര്‍മാര്‍! ഞെട്ടിപ്പിക്കുന്ന ഈ പദ്ധതി വിജയിക്കുകയാണെങ്കില്‍ അത് ലോക വാഹനവിപണിയില്‍ ഒരു വന്‍ വിപ്ലവം തന്നെ സാധിക്കും എന്നുറപ്പിക്കാം. കൂടുതല്‍ ചര്‍ച്ച ചെയ്യുന്നു താളുകളില്‍.
Images are representative

ബിഎംഡബ്ല്യു 250 കിലോമീറ്റര്‍ മൈലേജുള്ള കാറുണ്ടാക്കുന്നു!!!

കാര്‍ബണ്‍ ഫൈബര്‍ കൊണ്ടു നിര്‍മിച്ച ഒരു 4 സീറ്റര്‍ കാറാണ് ബിഎംഡബ്ല്യു നിര്‍മിക്കുന്നത്. ലഭ്യമായ സൂചനകളില്‍ നിന്നും വ്യക്തമാകുന്നത് ഇത്രയും മൈലേജ് പിടിക്കാന്‍ ശ്രമിക്കുന്നത് എന്‍ജിന്‍ സാങ്കേതികതയിലൂടെ മാത്രമല്ല എന്നാണ്....

ബിഎംഡബ്ല്യു 250 കിലോമീറ്റര്‍ മൈലേജുള്ള കാറുണ്ടാക്കുന്നു!!!

കാറിന്റെ ഭാരം കുറയ്ക്കല്‍, ഡിസൈനിലെ എയ്‌റോഡൈനമിക്‌സ് വര്‍ധിപ്പിക്കല്‍ തുടങ്ങിയ നിരവധി ഘടകങ്ങളും കൂടിയ മൈലേജ് ലഭിക്കുന്നതിനായി ഉപയോഗപ്പെടുത്തും.

ബിഎംഡബ്ല്യു 250 കിലോമീറ്റര്‍ മൈലേജുള്ള കാറുണ്ടാക്കുന്നു!!!

ഈ കാര്‍ പൂര്‍ണമായും ഭൗമ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കില്ല എന്നാണ് ഊഹിക്കേണ്ടത്. ഇലക്ട്രിക് ഹൈബ്രിഡ് ആയിരിക്കാനാണ് സാധ്യത.

ബിഎംഡബ്ല്യു 250 കിലോമീറ്റര്‍ മൈലേജുള്ള കാറുണ്ടാക്കുന്നു!!!

ഒരു ഇലക്ട്രിക് മോട്ടോറും 2 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുമായിരിക്കും വാഹനത്തിലുണ്ടാവുക എന്ന് ചിലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ 2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ പ്രവര്‍ത്തിക്കുക ഇലക്ട്രിക് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ജനറേറ്റര്‍ എന്ന നിലയിലായിരിക്കും.

ബിഎംഡബ്ല്യു 250 കിലോമീറ്റര്‍ മൈലേജുള്ള കാറുണ്ടാക്കുന്നു!!!

നേരത്തെ ഫോക്‌സ്‌വാഗണ്‍ നിര്‍മിച്ച ഒരു ഇലക്ട്രിക് ഹൈബ്രിഡ് കാര്‍ 111 കിലോമീറ്റര്‍ മൈലേജ് നല്‍കി ലോകത്തെയാകെ ഞെട്ടിച്ചിരുന്നു. ഈ കാറില്‍ 800 സിസി ശേഷിയുള്ള ഒരു ഡീസല്‍ എന്‍ജിനാണ് ഘടിപ്പിച്ചിരുന്നത്. ഇലക്ട്രിക് മോട്ടോറും ഡീസല്‍ എന്‍ജിനും ചേര്‍ന്ന് 74 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നുണ്ട് ഫോക്‌സിന്റെ മൈലേജ് കാറില്‍.

ബിഎംഡബ്ല്യു 250 കിലോമീറ്റര്‍ മൈലേജുള്ള കാറുണ്ടാക്കുന്നു!!!

ലോകത്തെവിടെയുമുള്ള പ്രീമിയം കാര്‍നിര്‍മാതാക്കള്‍ കൂടുതല്‍ മൈലേജ് നല്‍കുന്ന എന്‍ജിനുകളും കാര്‍ ഡിസൈനുകളുമെല്ലാം പരീക്ഷിച്ചു വരികയാണ്. ഇതിനു കാരണം എന്തെന്നു ചോദിച്ചാല്‍, വലിയൊരളവ് ഭരണകൂടങ്ങളുടെ സമ്മര്‍ദ്ദമാണെന്ന് പറയേണ്ടി വരും. കൂടുതല്‍ മൈലേജ് നല്‍കുന്ന സാങ്കേതികതകള്‍ കൊണ്ടുവരാന്‍ എല്ലാ ഗവണ്‍മെന്റുകളും കാര്‍നിര്‍മാതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

ബിഎംഡബ്ല്യു 250 കിലോമീറ്റര്‍ മൈലേജുള്ള കാറുണ്ടാക്കുന്നു!!!

ഇന്ത്യയെപ്പോലൊരു വികസ്വരരാജ്യം പോലും കാറുകളുടെ കുറഞ്ഞ മൈലേജ് നിരക്ക് വര്‍ധിപ്പിച്ചു വരികയാണെന്നോര്‍ക്കുക. കരിമ്പുക പുറത്തുവിടുന്ന കാറുകളെ നിരത്തുകളില്‍ നിന്ന് ഒഴിവാക്കുക എന്നതാണ് എല്ലാവരുടെയും ലക്ഷ്യം.

ബിഎംഡബ്ല്യു 250 കിലോമീറ്റര്‍ മൈലേജുള്ള കാറുണ്ടാക്കുന്നു!!!

ഭരണകൂടങ്ങള്‍ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുമ്പോള്‍ പുറത്തുപോകുന്ന ഒരു ബ്രാന്‍ഡാവരുത് ബിഎംഡബ്ല്യു എന്ന് അതിന്റെ നടത്തിപ്പുകാര്‍ക്ക് നിര്‍ബന്ധമുണ്ട്.

More from DriveSpark

Article Published On: Thursday, June 18, 2015, 14:07 [IST]
English summary
BMW Working on a Car That Will Return 250kmpl.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X