ബിഎംഡബ്ല്യു എക്സ്5എം, എക്സ്6എം മോഡലുകൾ ഇന്ത്യയിലെത്തി
രണ്ട് ബിഎംഡബ്ല്യു മോഡലുകളുടെ പെർഫോമൻസ് പതിപ്പുകൾ കൂടി ഇന്ത്യയിലെത്തി. രാജ്യത്ത് 'എം' റെയ്ഞ്ച് വാഹനങ്ങളുടെ (ബിമ്മറിന്റെ പെർഫോമൻസ് വിഭാഗമാണ് എം എന്നറിയപ്പെടുന്നത്) സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ മോഡലുകൾ വിപണി പിടിക്കുന്നത്.
കൂടുതൽ വിവരങ്ങൾ താളുകളിൽ.

എക്സ്5എം, എക്സ്6എം മോഡലുകളുടെ വരവോടെ ബിഎംഡബ്ല്യു എം പതിപ്പുകളുടെ ഇന്ത്യൻ സാന്നിധ്യം ആറെണ്ണമായി ഉയർന്നു. നിലവിൽ എം3, എം4, എം5 ഗ്രാൻ കൂപെ, എം6 ഗ്രാൻ കൂപെ മോഡലുകൾ ഇന്ത്യയിൽ വിൽക്കുന്നുണ്ട്.

വിലകൾ
- ബിഎംഡബ്ല്യു എക്സ്5എം - 1.55 കോടി
- ബിഎംഡബ്ല്യു എക്സ്6എം - 1.60 കോടി

എൻജിൻ
ഈ രണ്ട് മോഡലുകളിലും 4.4 ലിറ്റർ ശേഷിയുള്ള എൻജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. ഈ വി8 പെട്രോൾ എൻജിൻ 575 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 750 എൻഎം ആണ് ടോർക്ക്. ഒരു 8 സ്പീഡ് ഗിയർബോക്സ് എൻജിനോട് ചേർത്തിരിക്കുന്നു.

മണിക്കൂറിൽ 100 കിലോമീറ്റർ വേഗത പിടിക്കാൻ 4.2 സെക്കൻഡ് നേരമാണെടുക്കുക. പരമാവധി വേഗത ഇന്ത്യൻ റോഡുകളിൽ അനുവദനീയമായ അളവിൽ (മണിക്കൂറിൽ 250 കിലോമീറ്റർ) ഇലക്ട്രികമായി ക്രമീകരിച്ചിരിക്കുന്നു.


Click it and Unblock the Notifications








