ബിഎംഡബ്ല്യു എക്സ്6 ലോഞ്ച് നാളെ
ബിഎംഡബ്ല്യു എക്സ്6 മോഡലിന്റെ രണ്ടാംതലമുറ പതിപ്പ് ഇന്ത്യൻ വിപണിയിൽ നാളെ (23 ജൂലൈ 2015) ലോഞ്ച് ചെയ്യും. പൂർണമായും വിദേശത്തു നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് ബിഎംഡബ്ല്യു.
മുൻതലമുറ പതിപ്പിനെക്കാൾ ഭാരക്കുറവുണ്ട് ബിഎംഡബ്ല്യു എക്സ്6ന് ഇപ്പോൾ. 40 കിലോഗ്രാം ഭാരം കുറഞ്ഞിട്ടുള്ളതായി കമ്പനി പറയുന്നു. ഭാരത്തിന്റെ സമവിതരണത്തിന്റെ കാര്യത്തിലും പുതിയ മോഡൽ ഏറെ മുമ്പിലായിരിക്കും.

3 ലിറ്റർ ശേഷിയുള്ള ഡീസൽ എൻജിൻ ഘടിപ്പിച്ച പതിപ്പാണ് ഇന്ത്യയിലെത്തുക. ഈ 6 സിലിണ്ടർ ടർബോ എൻജിൻ 313 കുതിരശക്തി ഉൽപാദിപ്പിക്കും. 630 എൻഎം ചക്രവീര്യം.
ഒരു 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് എൻജിൻ കരുത്ത് ചക്രങ്ങളിലെത്തിക്കുക. വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 240 കിലോമീറ്റർ. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത പിടിക്കാൻ ഈ എൻജിൻ 5.8 സെക്കൻഡ് നേരമെടുക്കും.


Click it and Unblock the Notifications








