ഇഎസ്പി ഘടിപ്പിച്ചാൽ 10,000 ജീവനുകൾ രക്ഷിക്കാം!
എബിഎസ്, ഇഎസ്പി എന്നുതുടങ്ങിയ വാക്കുകളെല്ലാം ഭൂരിഭാഗം വരുന്ന കാറുടമകൾക്കും ഗ്രീക്ക് വാക്കുകൾ പോലെയാണ്. വികസിതരാജ്യങ്ങളിൽ അത്യാന്താപേക്ഷിതമായ സുരക്ഷാസംവിധാനമാണിത്. നമ്മുടെ നാട്ടിൽ ഈ വാക്കുകൾ ഇപ്പോൾ താരതമ്യേന കൂടുതൽ ഉപയോഗിക്കപ്പെടുന്നുണ്ട്. അതൊരു നല്ല കാര്യമാണ്.
ഇന്ത്യയിൽ വർഷത്തിൽ 10,000 ജീവനുകളെ രക്ഷിക്കാൻ ഇഎസ്പി അഥവാ ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം എന്ന സുരക്ഷാ സംവിധാനത്തിന് സാധിക്കുമെന്നാണ് ബോഷ് പറയുന്നത്.

രാജ്യത്തെ അപകടങ്ങളിൽ വലിയൊരു പങ്ക് സംഭവിക്കുന്ന വണ്ടികൾ പിടിച്ചിടത്ത് നിൽക്കാത്തതാണ്. വാഹനം വഴുതിനീങ്ങാതെ സ്ഥിരത പുലർത്താൻ സഹായിക്കുന്ന സന്നാഹങ്ങളിലൊന്നാണ് ഇഎസ്പി. ഈ സംവിധാനം നിർമിച്ചു വിൽക്കുന്ന കമ്പനികളിലൊന്നാണ് ബോഷ്. എന്നാൽ, വെറും കച്ചവടം പറയുകയല്ല ബോഷ് ചെയ്യുന്നത്. ഇതിനെല്ലാം കൃത്യമായ കണക്കുകളുടെ പിൻബലമുണ്ട്.
ലോകത്തിൽ നിരവധി അപകടങ്ങളിൽ ഇഎസ്പി സംവിധാനം രക്ഷയായിത്തീർന്നിട്ടുണ്ട്. ഇതുവഴി നിരവധി ജീവനുകൾ രക്ഷിക്കാനും സാധിച്ചിട്ടുണ്ട്.
ഏറ്റവുമധികം അപകടമരണങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അധികാരികൾ ഈ വിഷയത്തിലേക്ക് അടിയന്തിരശ്രദ്ധ നൽകേണ്ടതുണ്ടെന്ന് ബോഷ് ചൂണ്ടിക്കാട്ടുന്നു.


Click it and Unblock the Notifications








