ഹ്യൂണ്ടായ് ഐഎക്‌സ്25 ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടി

ചൈന ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം (സി-എന്‍സിഎപി) ഹ്യൂണ്ടായ് ഐഎക്‌സ്25 കാറിന് 5 സ്റ്റാര്‍ റേറ്റിങ് നല്‍കി. നാലുതരം ടെസ്റ്റുകളാണ് ഈ കാറില്‍ ചൈനീസ് അധികൃതര്‍ നടത്തിയത്.

മുന്നില്‍ നിന്ന് പൂര്‍ണമായ ആഘാതം ഏല്‍ക്കേണ്ടിവരുമ്പോള്‍ വാഹനം എത്രമാത്രം സുരക്ഷിതമാണെന്നാണ് ആദ്യത്തെ ടെസ്റ്റില്‍ പരിശോധിക്കുന്നത്. അടുത്ത ടൈസ്റ്റ് വശങ്ങളില്‍ നിന്നുള്ള ആഘാതമാണ്. വാഹനത്തിന്റെ മുന്‍വശത്ത് ഭാഗികമായി ആഘാതമേറ്റാല്‍ എങ്ങനെ പ്രതികരിക്കുമെന്നതും ടെസ്റ്റ് ചെയ്യുന്നു. മറ്റൊരു ടെസ്റ്റ് ആഘാതസമയത്ത് യാത്രികരുടെ കഴുത്തിന് വാഹനം നല്‍കുന്ന സംരക്ഷണം സംബന്ധിച്ചുള്ളതാണ്.

മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയിലാണ് ചൈനയിലെ ക്രാഷ് ടെസ്റ്റ്.

C NCAP Awards Hyundai ix25 5 Stars For Safety

വാഹനത്തിന്റെ ബേസ് മോഡലാണ് ടെസ്റ്റിന് വിധേയമാക്കിയത്. ഈ മോഡലില്‍ എയര്‍ബാഗ് ഇല്ല. എന്നിട്ടും ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിങ് ലഭിച്ചു എന്നതിനര്‍ഥം വാഹനത്തിന്റെ നിര്‍മിതി കരുത്തുറ്റതാണെന്നാണ്.

മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗതയിലാണ് വശങ്ങളില്‍ നിന്നുള്ള ആഘാതം ടെസ്റ്റ് ചെയ്തത്. കഴുത്തിന് നല്‍കുന്ന സംരക്ഷണം ടെസ്റ്റ് ചെയ്യപ്പെട്ടത് 15.65 കിലോമീറ്റര്‍ വേഗതയിലും.ഇവയില്‍ ഐഎക്‌സ്25 മുഴുവന്‍ മാര്‍ക്ക് നേടിയതായി അറിയുന്നു.

ഇന്ത്യയില്‍ നടപ്പുവര്‍ഷം മധ്യത്തില്‍ ഈ വാഹനം ലോഞ്ച് ചെയ്യും.

More from DriveSpark

Article Published On: Thursday, January 8, 2015, 11:26 [IST]
English summary
C NCAP Awards Hyundai ix25 5 Stars For Safety.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X