കഞ്ചാവടിച്ചത് തിരിച്ചറിയുന്ന ബ്രീതലൈസര്‍ കണ്ടുപിടിച്ചു!

By Santheep

മദ്യപിച്ച് വാഹനമോടിക്കുന്നവരെ പെട്ടെന്ന് തിരിച്ചറിയാന്‍ നിലവില്‍ സംവിധാനമുണ്ട്. ഉച്ഛ്വാസവായുവില്‍ നിന്ന് ആല്‍ക്കഹോളിന്റെ സാന്നിധ്യം തിരിച്ചറിയുന്ന ബ്രീതലൈസറുകള്‍ ഇന്ന് ലോകത്തെമ്പാടുമുള്ള പൊലീസ് സേനകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നു.

എന്നാല്‍, ഡ്രൈവ് ചെയ്യുന്നയാള്‍ കഞ്ചാവ് പോലുള്ളവ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഇത് കണ്ടുപിടിക്കാന്‍ മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതായി വരും. ഇക്കാരണത്താല്‍ തന്നെ ഇത്തരം കേസുകള്‍ അധികമൊന്നും പിടിക്കപ്പെടാറില്ല.

പുതിയ വാര്‍ത്തകള്‍ കഞ്ചാവടിച്ച് ഡ്രൈവ് ചെയ്യുന്നവരെ അലോസരപ്പെടുത്തുന്നതാണ്. കഞ്ചാവടിച്ചത് തിരിച്ചറിയാന്‍ ശേഷിയുള്ള ബ്രീസതൈസര്‍ വികസിപ്പിച്ചെടുത്തതിനെക്കുറിച്ചാണ് വാര്‍ത്ത.

കഞ്ചാവ് ബ്രീതലൈസർ

കഞ്ചാവില്‍ അടങ്ങിയിട്ടുള്ള ടിഎച്ച്‌സി എന്ന വസ്തുവിനെ തിരിച്ചറിയാന്‍ പാകത്തിലാണ് ഈ ബ്രീതലൈസര്‍ നിര്‍മിച്ചിരിക്കുന്നത്. കാനിബസ്റ്റര്‍ എന്നാണ് ഈ ഉപകരണത്തിന്റെ പേര്. രക്തത്തിലെ കഞ്ചാവിനെ ലാബ് ടെസ്റ്റുകള്‍ നടത്തി സമയമെടുത്ത് കണ്ടുപിടിക്കുന്ന ആ കാലം ഇതാ ഇവിടെ അവസാനിക്കുകയാണ്. നിരത്തുകളില്‍ ഇനി കഞ്ചാവടിയന്മാര്‍ക്കും രക്ഷയില്ല.

കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ കഞ്ചാവുപയോഗം അടുത്ത കാലത്തായി വര്‍ധിച്ചിട്ടുണ്ട്. കുട്ടികള്‍ക്കിടയിലും ഈ ലഹരിവസ്തുവിന്റെ ഉപയോഗം കൂടിവരുന്നു.

More from DriveSpark

Article Published On: Wednesday, April 29, 2015, 17:07 [IST]
English summary
Cannibuster AKA Breathalyzer For Weed Invented
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X