അന്തരീക്ഷമലിനീകരണം: ദില്ലിയിലെ വില്ലൻ കാറുകളല്ലെന്ന് പഠനം

Written By:

ദില്ലിയിൽ അന്തരീക്ഷമലിനീകരണം രൂക്ഷമാണ്. ഈ വിഷയം അന്തർദ്ദേശീയ തലത്തിൽ തന്നെ ചർച്ചാവിഷയവുമാണ്. ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട അന്തരീക്ഷമുള്ള നഗരങ്ങളിൽ ആദ്യസ്ഥാനങ്ങളിൽത്തന്നെ ദില്ലി വരുന്നുണ്ട്. പ്രശ്നപരിഹാരത്തിനായി പലപ്പോഴും അപ്രായോഗികമായ പദ്ധതികളാണ് സർക്കാർ സംവിധാനങ്ങൾ മുമ്പോട്ടു വെക്കുന്നത്. ഇവയിലൊന്നാണ് 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ നിരോധിക്കുന്നത്. സ്വകാര്യ ഉടമസ്ഥതയിലുള്ള കാറുകളെയാണ് ഈ നിരോധനം പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

എന്നാൽ, ദില്ലിയിലെ അന്തരീക്ഷമലിനീകരണത്തിന് പ്രധാന കാരണം കാറുകളല്ലെന്ന് സൂചിപ്പിക്കുന്ന ഒരു പഠനം പുറത്തുവന്നിരിക്കുകയാണിപ്പോൾ. റോഡിലെ പൊടിപടലങ്ങളാണ് അന്തരീക്ഷത്തെ കൂടുതൽ മലിനീകരിക്കുന്നതെന്നാണ് വാദം.

അന്തരീക്ഷമലിനീകരണത്തിന്റെ 35 ശതമാനവും പൊടിപടലങ്ങളുടെ സൃഷ്ടിയാണെന്ന് പഠനം പറയുന്നു.

ടൂ വീലറുകൾ, ട്രക്കുകൾ മറ്റ് വലിയ വാഹനങ്ങൾ എന്നിവയുണ്ടാക്കുന്ന മലിനീകരണമാണ് മറ്റുള്ളവ. ഇവയ്ക്കു ശേഷം മാത്രമേ കാറുകളുണ്ടാകുന്ന മലിനീകരണം വരുന്നുള്ളൂ.

Cars Are Not The Major Cause For Air Pollution In Delhi
കൂടുതല്‍... #auto news
English summary
Cars Are Not The Major Cause For Air Pollution In Delhi
Story first published: Thursday, December 10, 2015, 16:43 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark