ചെന്നൈ വെള്ളപ്പൊക്കം: ഹ്യൂണ്ടായ് 2 കോടി സംഭാവന ചെയ്തു
ചെന്നൈ വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയിലേക്ക് ഹ്യൂണ്ടായ് 2 കോടി രൂപ സംഭാവന ചെയ്തു. ഹ്യൂണ്ടായ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായ വൈകെ കൂ ഈ തുക തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കൈമാറി.
വെള്ളപ്പൊക്കക്കെടുതിയിൽ സഹായം നൽകാനായി നിരവധി കാർ കമ്പനികൾ തയ്യാറായിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ കാർ കമ്പനിയായ മാരുതി സുസൂക്കിയും മറ്റൊരു വിധത്തിൽ സഹായമെത്തിക്കുമെന്ന് അവകാശപ്പെട്ടിട്ടുണ്ട്. കാറുകൾ പകുതി ചെലവിൽ സർവീസ് ചെയ്തു നൽകുമെന്നാണ് മാരുതി വാഗ്ദാനം ചെയ്യുന്നത്.
ഭക്ഷണം, വെള്ളം, വസ്ത്രം എന്നിവ വിതരണം ചെയ്തുകൊണ്ട് ഹ്യൂണ്ടായ് ദുരിതാശ്വാസപ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളിയായിരുന്നു. പ്രളയശേഷം നഗരത്തിൽ രോഗങ്ങൾ പടർന്നു പിടിക്കുന്നത് തടയുന്ന പ്രവർത്തനങ്ങളിലും ഹ്യൂണ്ടായ് പങ്കാളിയാവും. ഇതിനായി ഹെൽത്ത് ക്യാമ്പുകൾ സംഘടിപ്പിക്കാനാണ് പരിപാടി.



Click it and Unblock the Notifications








