ചെന്നൈ: കാർ സർവീസ് ചെലവിന്റെ പകുതി മാരുതി വഹിക്കും

By Santheep

പ്രളയത്തിൽ വൻനാശനഷ്ടങ്ങൾ സംഭവിച്ച ചെന്നൈ നഗരത്തിന് ഉടൻതന്നെ വലിയ ചെലവുകൾ വഹിക്കാനാവില്ലെന്ന് മാരുതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മിക്കവാറും വാഹനങ്ങൾ സർവീസിന് കയറ്റേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്. ഇവിടെ തങ്ങളാലാവുന്നത് ചെയ്യുകയാണ് മാരുതി.

സർവീസ് ചെലവിന്റെ 50 ശതമാനം തങ്ങൾ വഹിക്കുമെന്ന് മാരുതി വാഗ്ദാനം ചെയ്യുന്നു.

പ്രകൃതിദുരന്തത്തിൽ പെട്ട് സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് മിക്കവാറും കാറുടമകൾ ഇൻഷൂറൻസ് ഇല്ല. ഇക്കാരണത്താൽ കാറുകൾ‌ നന്നാക്കിയെടുക്കാനുള്ള വൻ ചെലവിനായി കാറുടമകൾ സ്വന്തം പോക്കറ്റ് തപ്പേണ്ടതായി വരും. ഇതിനുള്ള പാങ്ങ് ഇപ്പോൾ ഒരു ശരാശരി ചെന്നൈ വാസിക്ക് ഇല്ല.

Chennai Flood: Maruti Suzuki To Bear Half The Vehicle Service Cost

ഏതാണ്ട് നാലായിരം കാറുകൾക്ക് അടിയന്തിര പരിചരണം ആവശ്യമായി വരുമെന്നാണ് മാരുതിയുടെ കണക്കുകൂട്ടൽ. കാറിന്റെ എൻജിൻ കംപാർട്ടുമെന്റ് വരെ വെള്ളം കയറിയ ഇടങ്ങളിൽ നിന്നാണ് അടിയന്തിര ജോലികൾക്കായി കാറുകളെത്തുകയെന്നും പ്രതീക്ഷിക്കുന്നു.

വെള്ളം കയറിടതിനാൽ ഷോർട്ട് സർക്യൂട്ട് പ്രശ്നങ്ങൾക്കും സാധ്യതയേറെയാണ്. ഏതാണ്ട് 10 കോടി രൂപ ചെന്നൈയിലെ ഇത്തരം പ്രവർത്തനങ്ങ‌ൾക്കായി കമ്പനി മാറ്റിവെച്ചിട്ടുണ്ടെന്ന് അറിയുന്നു.

Article Published On: Wednesday, December 9, 2015, 14:42 [IST]
English summary
Chennai Flood: Maruti Suzuki To Bear Half The Vehicle Service Cost.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X