ജനറലിന്റെ നിക്ഷേപം: പ്രധാനമന്ത്രിയെ കണ്ടു
ഇന്ത്യൻ വിപണിയിൽ വൻ നിക്ഷേപത്തിന് തയ്യാറെടുക്കുകയാണ് ഷെവർലെ. 1 ബില്യൺ അമേരിക്കൻ ഡോളറാണ് കമ്പനി നിക്ഷേപിക്കാനൊരുങ്ങുന്നത്. വിവിധ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഈ നിക്ഷേപ പദ്ധതി നടപ്പാക്കുന്നത്.
ഇന്ത്യൻ രൂപയിൽ ഏതാണ്ട് 6,400 കോടി രൂപയോളം വരുന്ന നിക്ഷേപമാണ് ജനറൽ മോട്ടോഴ്സ് ഉദ്ദേശിക്കുന്നത്. പുതിയ പ്ലാന്റ് നിർമാണമടക്കമുള്ള പദ്ധതികൾ ഈ പണം കൊണ്ട് നടപ്പാക്കും.

ജനറൽ മോട്ടോഴ്സ് സിഇഒ ആയ മേരി ബറയുടെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് ഈ പ്രഖ്യാപനം നടന്നത്. ഇന്ത്യയെ തന്ത്രപ്രധാന വിപണിയിയായി ജനറൽ കാണുന്നതായി ബറ അറിയിച്ചു. ഒരു വർഷത്തിനിടെ ഇത് രണ്ടാംതവണയാണ് മേരി ബറ ഇന്ത്യ സന്ദർശിക്കുന്നത്.
തങ്ങളുടെ ഇന്ത്യൻ പദ്ധതികൾ അറിയിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും ജനറൽ മോട്ടോഴ്സ് സംഘം സന്ദർശിച്ചതായാണ് വാർത്ത.
ബ്രസീൽ, ചൈന, മെക്സിക്കോ, ഇന്ത്യ തുടങ്ങിയ നാടുകൾക്കായി പുതിയ വാഹനങ്ങൾ നിർമിക്കാനുള്ള പദ്ധതികളും ജനറൽ രൂപപ്പെടുത്തുന്നുണ്ട്.


Click it and Unblock the Notifications








