പുതിയ ഷെവര്‍ലെ ബീറ്റ് 2017ല്‍ ഇന്ത്യയിലേക്ക്
അമേരിക്കന്‍ കാര്‍നിര്‍മാതാവ് ഷെവര്‍ലെ തങ്ങളുടെ പുതുക്കിയ ബീറ്റ് ഹാക്ക്ബാക്ക് മോഡലിനെ ഇന്ത്യയിലെത്തിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഇത് എത്രയും പെട്ടെന്ന് സംഭവിക്കണമെന്നാണ് ഇന്ത്യന്‍ ആരാധകരുടെ ആഗ്രഹം. എന്നാല്‍, ഈ പുതുക്കല്‍ ഇന്ത്യയിലെത്താന്‍ 2017 വരെ കാത്തിരിക്കണമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ ന്യൂ യോര്‍ക്ക് ഓട്ടോഷോയില്‍ അവതരിപ്പിക്കപ്പെട്ട പുതിയ ബീറ്റ് മോഡല്‍ പല വിദേശരാജ്യങ്ങളിലും 2016ല്‍ തന്നെ എത്തിച്ചേരും. വിദേശങ്ങളില്‍ സ്പാര്‍ക്ക് എന്ന പേരിലാണ് ഈ മോഡല്‍ വില്‍ക്കുന്നത്. ഇന്ത്യയില്‍ സ്പാര്‍ക്ക് എന്ന പേരില്‍ ഷെവര്‍ലെ മറ്റൊരു മോഡല്‍ വില്‍ക്കുന്നുണ്ട്.

നിലവില്‍ ബീറ്റ് ഹാച്ച്ബാക്കിന്റെ മുന്‍വശത്തു കാണുന്ന ബള്‍ക്കി ശരീരസവിശേഷത പുതുക്കിയ പതിപ്പില്‍ അത്രകണ്ട് അനുഭവപ്പെടില്ല. ഗ്രില്ലിന്റെ ഡിസൈനിലും ഹെഡ്‌ലാമ്പിന്റെ ഡിസൈനിലും ബംപര്‍ ഡിസൈനിലുമെല്ലാം മാറ്റം സംഭവിച്ചിരിക്കുന്നു. ഗ്രില്ലും എയര്‍ഡാമും ചേര്‍ന്ന ഭാഗത്തിന് എവിടെയെല്ലാമോ നമ്മുടെ എലൈറ്റ് ഐ20യോട് സാമ്യം തോന്നാം.

സാങ്കേതികമായി വിശദീകരിച്ചാല്‍, ഷെവര്‍ലെ ബീറ്റിന്റെ ഡിസൈന്‍ ഇപ്പോള്‍ കൂടുതല്‍ എയ്‌റോഡൈനമിക് ആയിട്ടുണ്ടെന്നു പറയാം. ശരീരത്തിന് ഒരു ഒഴിക്കന്‍ സ്വഭാവം നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട് ഡിസൈനര്‍മാര്‍. ഇത് വാഹനത്തിന്റെ പ്രകടനശേഷിയും ഇന്ധനക്ഷമതയിലുമെല്ലാം പ്രതിഫലിച്ചേക്കും.
പെട്രോള്‍, ഡീസല്‍ പതിപ്പുകളോടെയായിരിക്കും പുതിയ ബീറ്റ് ഇന്ത്യയിലെത്തുക. ഒരു ഓട്ടോമാറ്റഡ് ട്രാന്‍സ്മിഷന്‍ പതിപ്പും വിപണി പിടിച്ചേക്കും.



Click it and Unblock the Notifications








