ഷെവർലെ മൈലിങ്ക് എല്ലാ മോഡലുകളിലേക്കും
ഷെവർലെ മൈലിങ്ക് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എല്ലാ മോഡലുകളിലും നൽകാൻ തീരുമാനം. ഇക്കഴിഞ്ഞ ദിവസം വിപണിയിലെത്തിയ ട്രെയിൽബ്ലേസർ എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലും ഈ സിസ്റ്റം ചേർത്തിട്ടുണ്ട്.
എല്ലാ മോഡലുകളിലും വരുമെങ്കിലും ചില മോഡലുകളുടെ ബേസ് വേരിയന്റുകളിൽ മൈലിങ്ക് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ചേർക്കാൻ സാധിച്ചെന്നു വരില്ല. ഉയർന്ന വേരിയന്റുകളിലെല്ലാം ഈ ആശയവിനിമയ സംവിധാനം ഉണ്ടായിരിക്കും.

രാജ്യത്തെ കടുത്ത മത്സരത്തെ അതിജീവിക്കാനുള്ള ശ്രമങ്ങളാണ് ഷെവർലെ നടത്തുന്നത്. ബ്രാൻഡിനെ ബാധിക്കുന്ന തരത്തിൽ നേരത്തെ പുറത്തുവന്ന ചില വാർത്തകളുണ്ടാക്കിയ ക്ഷീണം മറികടന്നുവരികയാണ് കമ്പനി.
ഭാവിയിൽ വിപണിയിലെത്തുന്ന എല്ലാ മോഡലുകളിലും മൈലിങ്ക് ഇൻഫോടെയ്ൻമെന്റ് സംവിധാനമുണ്ടായിരിക്കും.
ബ്ലൂടൂത്ത്, യുഎസ്ബി, ഓക്സ്, ഹാൻഡ്‌ഫ്രീ ടെലിഫോൺ, ഫോൺബുക്ക് ആക്സസ്, ഇന്റർനെറ്റ് റേഡിയോ, റിയർവ്യൂ കാമറ ഡിസ്പ്ലേ, കസ്റ്റം വാണിങ് സിഗ്നൽസ്, ലൈറ്റിങ് ഫങ്ഷൻസ്, ഓട്ടോ ഡോർ ലോക്ക്സ്, 7 ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്പ്ലേ തുടങ്ങിയ സന്നാഹങ്ങൾ ഈ വാഹനത്തിലുണ്ട്.


Click it and Unblock the Notifications








