ഷെവർലെ ട്രെയ്ൽബ്ലേസർ ആമസോണിൽ വിൽപനയ്ക്ക്

By Santheep

ട്രെയ്ൽബ്ലേസർ എസ്‌യുവി മോഡൽ ഇന്ത്യയിൽ‌ ആമസോൺ വഴി വിൽക്കുവാൻ അമേരിക്കൻ കാർനിർമാതാവായ ഷെവർലെ തീരുമാനിച്ചു. ഇന്ത്യയുടെ പ്രീമിയം എസ്‌യുവി വിപണിയിലേക്കാണ് ഈ വാഹനം വരുന്നത്.

വിൽപനയ്ക്കായി ഓൺലൈൻ മാർഗങ്ങൾ അന്വേഷിക്കുന്ന രീതി വർധിച്ചു വരികയാണ്. രാജ്യത്ത് ഷോറൂമുകൾ കുറവായ കാർനിർമാതാക്കൾ ഈ വഴിക്ക് സജീവമാണ്. ഈയിടെ പുറത്തിറങ്ങിയ ക്വിഡ് ഒരു ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ വഴി വിൽക്കുന്നുണ്ട്. മഹീന്ദ്രയും ഓൺലൈൻ ഷോപ്പിങ് സൈര്റുകൾ വഴി കാർ വിൽക്കാറുണ്ട്. ട്രെയ്ൽബ്ലേസറിനെപ്പറ്റി കൂടുതലറിയാം താഴെ.

ട്രെയ്ൽബ്ലേസർ ആമസോണിൽ വിൽപനയ്ക്ക്

ട്രെയ്ൽബ്ലേസർ എസ്‌യുവിയുടെ ബുക്കിങ് ഒക്ടോബർ 21ന് തുടങ്ങും. ആമസോണിൽ ബുക്കിങ് നടത്താവുന്നതാണ്.

ട്രെയ്ൽബ്ലേസർ ആമസോണിൽ വിൽപനയ്ക്ക്

രാജ്യത്തെ ഷെവർലെ ഷോറൂമുകളിൽ നേരിട്ടും ബുക്കിങ് സ്വീകരിക്കുന്നുണ്ട്.

ട്രെയ്ൽബ്ലേസർ ആമസോണിൽ വിൽപനയ്ക്ക്

അന്താരാഷ്ട്രവിപണിയില്‍ വില്‍പനയിലുള്ള 2.8 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ ഡ്യൂറാമാക്സ് എന്‍ജിന്‍ ഘടിപ്പിച്ച ട്രെയില്‍ബ്ലേസറാണ്‌ ഇന്ത്യയിൽ വിൽക്കുക.

ട്രെയ്ൽബ്ലേസർ ആമസോണിൽ വിൽപനയ്ക്ക്

ഈ എന്‍ജിനോടൊപ്പം ഒരു 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചിരിക്കുന്നു. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സിലും വാഹനം ലഭിക്കും. 187 കുതിരശക്തിയും 470 എന്‍എം ചക്രവീര്യവുമാണ് എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത്.

ട്രെയ്ൽബ്ലേസർ ആമസോണിൽ വിൽപനയ്ക്ക്

ജനറല്‍ മോട്ടോഴ്‌സിന്റെ കോളൊറാഡോ പിക്കപ് ട്രക്കിനെ അടിസ്ഥാനമാക്കിയാണ് ട്രെയില്‍ബ്ലേസര്‍ എസ്‌യുവി നിര്‍മിച്ചിരിക്കുന്നത്. വാഹനത്തിന്റെ ബോഡ് ഫ്രെയിം മോണോകോക്ക് അല്ല.

ട്രെയ്ൽബ്ലേസർ ആമസോണിൽ വിൽപനയ്ക്ക്

4,878 മില്ലിമീറ്റര്‍ നീളവും 1,902 മില്ലിമീറ്റര്‍ വീതിയും 1,834 മില്ലിമീറ്റര്‍ ഉയരവും ട്രെയില്‍ബ്ലേസറിനുണ്ട്. ഏഴ് സീറ്റുകളായിരിക്കും വാഹനത്തില്‍ ഉണ്ടായിരിക്കുക. ആന്റി ലോക്ക് ബ്രേക്കിങ്, ഇബിഡി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഈ വാഹനത്തിലുണ്ടായിരിക്കും.

ട്രെയ്ൽബ്ലേസർ ആമസോണിൽ വിൽപനയ്ക്ക്

ഇന്ത്യയില്‍ വന്‍ മത്സരമാണ് ഷെവര്‍ലെ ട്രെയില്‍ബ്ലേസറിന് നേരിടാനുള്ളത്. ടൊയോട്ട ഫോര്‍ച്യൂണറിന്റെ ഏകാധിപത്യ വാഴ്ചയുള്ള സെഗ്മെന്റിലാണ് വാഹനം ഇരുപ്പുറപ്പിക്കേണ്ടത്. മിത്സുബിഷി പജീറോ, ഹ്യൂണ്ടായ് സാന്റ ഫെ, ഫോഡ് എന്‍ഡീവര്‍ എന്നിവയാണ് മറ്റ് എതിരാളികള്‍.

More from DriveSpark

Article Published On: Thursday, October 15, 2015, 11:41 [IST]
English summary
Chevrolet Trailblazer Exclusively On Sale Through Amazon India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X