ഫോര്‍ച്യൂണറിനെ വെല്ലാന്‍ ഷെവര്‍ലെ ട്രെയില്‍ബ്ലേസര്‍ ഇന്ത്യയിലേക്ക്
ചില നയപരമായ പിഴവുകള്‍ കാരണം ഇന്ത്യയില്‍ പ്രതിച്ഛായാപരമായ നഷ്ടം സംഭവിച്ച അവസ്ഥയിലാണ് ഷെവര്‍ലെ ഇപ്പോഴുള്ളത്. മോശമായ വില്‍പനാനിരക്ക് കമ്പനിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പ്രസ്‌നപരിഹാരത്തിനായി ഷെവര്‍ലെ സാധ്യമായ വഴികളെല്ലാം തേടുകയാണ്.
പുത്തന്‍ മോഡലുകള്‍ എത്തിച്ച് വിപണിയെ ത്രസിപ്പിക്കുക എന്നതാണ് ഷെവര്‍ലെ പയറ്റാന്‍ പോകുന്ന ആദ്യത്തെ പണി. ഇന്ത്യയ്ക്കായി ഷെവര്‍ലെ കണ്ടുവെച്ചിട്ടുള്ള കാറുകളിലൊന്ന് ട്രെയില്‍ബ്ലേസര്‍ എസ്‌യുവിയാണ്. ഈ കാര്‍ 2015ല്‍ തന്നെ വിപണി പിടിക്കുമെന്നാണ് അറിയുന്നത്.

താളുകളിലൂടെ നീങ്ങുക.

2015 അവസാനത്തിലായിരിക്കും ഷെവര്‍ ട്രെയില്‍ബ്ലേസര്‍ എസ്‌യുവിയുടെ വിപണിപ്രവേശം നടക്കുക. ഈ വാഹനം ഇതിനകം തന്നെ ഇന്ത്യയിലെ ഷെവര്‍ലെ ഗവേഷണ-വികസന കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ ചില മാറ്റങ്ങള്‍ വാഹനത്തില്‍ വരുത്തിയേക്കും. ഇന്ത്യയില്‍ തന്നെ നിര്‍മാണവും നടത്തണമെന്നാണ് ഷെവര്‍ലെ ആലോചിക്കുന്നത്. മത്സരക്ഷമമായ രീതിയില്‍ വിലയിടാന്‍ ഇത് ഷെവര്‍ലെയെ സഹായിക്കും.

അന്താരാഷ്ട്രവിപണിയില്‍ വില്‍പനയിലുള്ള 2.8 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച ട്രെയില്‍ബ്ലേസറാണ് ഇപ്പോള്‍ ഇന്ത്യയിലെത്തിയിട്ടുള്ളത്. ഈ എന്‍ജിനോടൊപ്പം ഒരു 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചിരിക്കുന്നു. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സിലും വാഹനം ലഭിക്കും. 187 കുതിരശക്തിയും 470 എന്‍എം ചക്രവീര്യവുമാണ് എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത്.

ജനറല്‍ മോട്ടോഴ്‌സിന്റെ കോളൊറാഡോ പിക്കപ് ട്രക്കിനെ അടിസ്ഥാനമാക്കിയാണ് ട്രെയില്‍ബ്ലേസര്‍ എസ്‌യുവി നിര്‍മിച്ചിരിക്കുന്നത്. വാഹനത്തിന്റെ ബോഡ് ഫ്രെയിം മോണോകോക്ക് അല്ല.

ഇന്ത്യയില്‍ വന്‍ മത്സരമാണ് ഷെവര്‍ലെ ട്രെയില്‍ബ്ലേസറിന് നേരിടാനുള്ളത്. ടൊയോട്ട ഫോര്‍ച്യൂണറിന്റെ ഏകാധിപത്യ വാഴ്ചയുള്ള സെഗ്മെന്റിലാണ് വാഹനം ഇരുപ്പുറപ്പിക്കേണ്ടത്. മിത്സുബിഷി പജീറോ, ഹ്യൂണ്ടായ് സാന്റ ഫെ, ഫോഡ് എന്‍ഡീവര്‍ എന്നിവയാണ് മറ്റ് എതിരാളികള്‍.

4,878 മില്ലിമീറ്റര്‍ നീളവും 1,902 മില്ലിമീറ്റര്‍ വീതിയും 1,834 മില്ലിമീറ്റര്‍ ഉയരവും ട്രെയില്‍ബ്ലേസറിനുണ്ട്. ഏഴ് സീറ്റുകളായിരിക്കും വാഹനത്തില്‍ ഉണ്ടായിരിക്കുക. ആന്റി ലോക്ക് ബ്രേക്കിങ്, ഇബിഡി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഈ വാഹനത്തിലുണ്ടായിരിക്കും.

ട്രെയില്‍ബ്ലേസറിലെ സന്നാഹങ്ങള്‍
- എബിഎസ്, ഇബിഡി
- ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം
- ഹില്‍ സ്റ്റാര്‍ട് അസിസ്റ്റ്
- പാനിക് ബ്രേക്ക് അസിസ്റ്റ്
- കോര്‍ണറിങ് ബ്രേക്ക് കണ്‍ട്രോള്‍
- ഹൈഡ്രോളിക് ബ്രേക്ക് ഫേഡ് കണ്‍ട്രോള്‍
- ഹില്‍ ഡിസന്റ് കണ്‍ട്രോള്‍
- ട്രാക്ഷന്‍ കണ്‍ട്രോള്‍
- ഡ്രൈവര്‍, പാസഞ്ചര്‍ എയര്‍ബാഗുകള്‍
- ചൈല്‍ഡ് റിസ്‌ട്രെയിന്റ് പ്രൊവിഷന്‍
- ഇലക്ട്രിക്കല്‍ തെഫ്റ്റ് ഡിറ്ററെന്റ്
- ഇമ്മൊബിലൈസേഷന്‍ സെക്യൂരിറ്റി സിസ്റ്റം



Click it and Unblock the Notifications








