കൊറോളയ്ക്കും കാമ്രിക്കും പ്രത്യേക പതിപ്പ് അടുത്താഴ്ച
അടുത്തയാഴ്ച നടക്കാനിരിക്കുന്ന ചിക്കാഗോ ഓട്ടോ ഷോയിലേക്ക് ടൊയോട്ട കാമ്രി, കൊറോള എന്നീ പ്രീമിയം സെഡാനുകളുടെ പ്രത്യേക പതിപ്പുകള്‍ എത്തിച്ചേരും. ലോകത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാറുകളിലൊന്നായ കൊറോളയുടെ പ്രത്യേക പതിപ്പിനെ ആകാംക്ഷയോടെയാണ് ഓട്ടോ ഉലകം കാത്തിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ താളുകളില്‍.

താളുകളിലൂടെ നീങ്ങുക

ടൊയോട്ട കാമ്രി
ടൊയോട്ട കാമ്രി പ്രത്യേക പതിപ്പിന് 12,000 എഡിഷനുകള്‍ മാത്രമാണ് ഉണ്ടാവുക. വാഹനത്തിന്റെ രണ്ടായിരത്തിലധികം ഭാഗങ്ങള്‍ വലിയ തോതിലുള്ള ഡിസൈന്‍ പുതുക്കലിനു വിധേയമാക്കി പുറത്തിറക്കിയ 2015 മോഡല്‍ കാമ്രി വിപണിയില്‍ ഹിറ്റായതി നു പിന്നാലെയാണ് ഈ പ്രത്യേക പതിപ്പുമായി ടൊയോട്ട എത്തുന്നത്.

ടൊയോട്ട കാമ്രി
2016 സ്‌പെഷ്യല്‍ എഡിഷന്‍ എന്നാണ് പുതിയ കാമ്രിയെ ടൊയോട്ട വിശേഷിപ്പിക്കുന്നത്. 2.5 ലിറ്റര്‍ ശേഷിയുള്ള ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് 2016 കമ്രി പ്രത്യേക പതിപ്പിനുണ്ടാവുക.

ടൊയോട്ട കൊറോള
2014ല്‍ അവതരിപ്പിച്ച പതിനൊന്നാം തലമുറ കൊറോളയാണ് ഇപ്പോള്‍ വിപണിയിലുള്ളത്. ആഗോളവിപണിയില്‍ തന്നെ വലിയ ഹിറ്റായി മാറിയ ഈ കാറിന്റെ പ്രത്യേക പതിപ്പ് വലിയ ലോകശ്രദ്ധ നേടുന്നുണ്ട്. മികച്ച ഇന്ധനക്ഷമത, ഇന്റീരിയര്‍ സ്‌പേസ് എന്നിവ കൊറോളയുടെ പ്രത്യേകതകളാണ്.

ടൊയോട്ട കൊറോള
എക്സ്റ്റീയറിലും ഇന്റീരിയറിലും നിരവധി പുതുക്കലുകളോടെയാണ് കൊറോളയുടെ പ്രത്യേക പതിപ്പ് എത്തുക. ആകെ 8,000 മോഡലുകളാണ് നിര്‍മിക്കുക എന്നറിയുന്നു. 1966ല്‍ വിപണിയിലെത്തിയ ഈ മോഡല്‍ ഇതിനകം 40 ദശലക്ഷം വിറ്റഴിക്കപ്പെട്ടിട്ടുണ്ട് വിപണിയില്‍.


Click it and Unblock the Notifications








