ഉപയോഗിച്ച പാചക എണ്ണയില്‍ ഓടുന്ന വിമാനം ചൈനയില്‍ ടെസ്റ്റ് ചെയ്തു

By Santheep

എണ്ണയുടെ പാചകത്തിനായുള്ള പുനരുപയോഗം കാന്‍സറിനു വരെ കാരണമാകും എന്നാണ് പറയപ്പെടുന്നത്. ഒരുതവണ ഉപയോഗിച്ചുകഴിഞ്ഞ എണ്ണകൊണ്ട് മറ്റൊന്നും ചെയ്യാനാവില്ല എന്നതാണ് നമ്മുടെ പ്രതിസന്ധി. എന്നാല്‍ ചൈനാക്കാര്‍ ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. ഇത്തരം എണ്ണ ഇന്ധനമാക്കി പറക്കുന്ന ഒരു വിമാനം വികസിപ്പിച്ചെടുത്തിരിക്കുന്നു ചൈന.

ഈ വിമാനം അതിന്റെ പരീക്ഷണപ്പറക്കല്‍ നടത്തിക്കഴിഞ്ഞു. ഷാങ്ഹായില്‍ നിന്ന് ബീജിങ്ങിലേക്കാണ് ആദ്യത്തെ പറക്കല്‍ നടത്തിയത്.

156 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു എന്നാണറിയുന്നത്. ഈ യാത്രക്കാര്‍ പരീക്ഷണത്തെ കുറിച്ച് അറിവുള്ളവരായിരുന്നോ എന്ന കാര്യത്തില്‍ ഒരറിവും ഇല്ല. ചൈനയില്‍ നിന്ന് ഒരു വാര്‍ത്ത വ്യക്തമായി കിട്ടാനുള്ള പ്രയാസം അറിയാമല്ലോ?

ചൈന വിമാനം

എല്ലാ യാത്രക്കാരും സുരക്ഷിതമായി നിലത്തിറങ്ങിയതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് അധികൃതര്‍ ചൈനീസ് മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

ഭക്ഷ്യവസ്തുക്കള്‍ നിര്‍മിക്കുന്ന കമ്പനികളില്‍ നിന്നുള്ള ഉപയോഗിച്ച എണ്ണ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് ചൈനയില്‍. ഇവ ശേഖരിച്ച് വീണ്ടും വില്‍പനയ്‌ക്കെത്തിക്കുന്ന മാഫിയ വളര്‍ന്നുവന്നിട്ടുണ്ട് നഗരങ്ങളില്‍.

ഭൗമ ഇന്ധനങ്ങളുടെ കൂടിയ ഉപയോഗം ചൈനീസ് നഗരങ്ങളെ വലിയ തോതില്‍ മലിനീകരിക്കുന്നുണ്ട്. കുറഞ്ഞത് വിമാനങ്ങളെങ്കിലും ഇനി ഇതില്‍നിന്നെല്ലാം വിട്ടുനില്‍ക്കും എന്ന് കരുതാം.

More from DriveSpark

Article Published On: Monday, March 30, 2015, 17:13 [IST]
English summary
China Completes Successful Waste Cooking Oil-Fuelled Passenger Flight.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X