ചൈനയുടെ അടുത്ത 5 വര്‍ഷം ഇലക്ട്രിക് കാറുകള്‍ക്ക്

Written By:

അടുത്ത അഞ്ചു വര്‍ഷത്തില്‍ ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളുടെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ശ്രദ്ധ പതിപ്പിക്കാന്‍ ചൈന തീരുമാനിച്ചതായി അറിയുന്നു. 2020 ആകുമ്പോഴേക്ക് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 10 ലക്ഷമായി വര്‍ധിപ്പിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്.

2025ലെത്തുമ്പോഴേക്ക് ചൈനയുടെ നിരത്തുകളില്‍ 20 ലക്ഷം ഇലക്ട്രിക് വാഹനങ്ങളെങ്കിലും ഉണ്ടാകണമെന്നാണ് അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്. ഇവയില്‍ 10 ശതമാനം വാഹനങ്ങള്‍ കയറ്റുമതിയാണ്.

To Follow DriveSpark On Facebook, Click The Like Button
China To Concentrate On All Electric Automobiles For Next Five Years

2020ലെത്തുമ്പോള്‍ 50 ലക്ഷം ഇലക്ട്രിക് കാറുകള്‍ നിരത്തിലുണ്ടാകണമെന്നാണ് നേരത്തെ ചൈന നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതിന്റെ പ്രായോഗികതയില്‍ ചൈനയ്ക്ക് സംശയങ്ങളുണ്ട്. ഇക്കാരണത്താലാണ് ലക്ഷ്യം കുറച്ചു നിശ്ചയിച്ചത്.

ഇന്ത്യയില്‍ ഈ വഴിക്കുള്ള ശ്രമങ്ങള്‍ വളരെ പതുക്കെയാണ് നടക്കുന്നത്. സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന ഭയം മൂലം നിലവിലെ സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങളെ കാര്യമായി പ്രോത്സാഹിപ്പിക്കാന്‍ തയ്യാറാകുന്നില്ല.

കൂടുതല്‍... #auto news
English summary
China To Concentrate On All Electric Automobiles For Next Five Years.
Story first published: Wednesday, June 10, 2015, 17:35 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark