സിഎൻജി ഇന്ധനവാഹനങ്ങൾ കാൻസറുണ്ടാക്കുമെന്ന് പഠനം

By Santheep

സിഎൻജി ഇന്ധനം വളരെയധികം പരിസ്തിതി സൗഹാർദ്ദം പുലർത്തുന്ന ഒന്നാണെന്നാണ് വെപ്പ്. ഇക്കാര്യത്തിൽ പുതിയ പഠനം വലിയ എതിർവാദങ്ങളൊന്നും പറയുന്നില്ല. മനുഷ്യനൊഴികെയുള്ള പ്രകൃതിക്ക് ഈ ഇന്ധനം പ്രശ്നമുണ്ടാക്കുന്നില്ലായിരിക്കാം. എന്നാൽ, മനുഷ്യന് ഹാനികരമായ നാനോ കാർബൺ പുറത്തുവിടുന്നുണ്ട് സിഎൻജി എന്നാണ് സിഎസ്ഐആർ (കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നത്.

ദില്ലിയിലാണ് സിഎസ്ഐആർ തങ്ങളുടെ പഠനം നടത്തിയത്. സിഎൻജി ഇന്ധനം വിൽക്കുന്ന ഇന്ത്യൻ മെട്രോ നഗരങ്ങളിലൊന്നാണ് ദില്ലി. ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട അന്തരീക്ഷമുള്ള നഗരങ്ങളിലൊന്നുമാണിത്.

സിഎൻജി ഇന്ധനം

സിഎൻജി വാഹനങ്ങൾ പുക പുറന്തള്ളുന്നില്ല എന്ന ഒറ്റക്കാരണത്താൽ അത് അപകടരഹിതമായി മാറുന്നില്ലെന്ന് സമർഥിക്കാനാണ് പഠനം ശ്രമിക്കുന്നത്. കാൻസർ അടക്കമുള്ള രോഗങ്ങൾക്ക് കാരണമാകുന്ന നാനോ കാർബൺ ആണ് സിഎൻജി പുറന്തള്ളുന്നത്.

അൽബേർട്ട യൂണിവേഴ്സിറ്റിയിലെ ഒരു പ്രഫസർ വികസിപ്പിച്ചെടുത്ത ഒരുപകരണമാണ് സിഎൻജി ഇന്ധന വാഹനങ്ങൾ പുറന്തള്ളുന്ന ഘടകങ്ങൾ പിടിച്ചെടുത്ത വിശകലനം ചെയ്യാൻ സിഎസ്ഐആറിനെ സഹായിച്ചത്. ദില്ലിയിൽ സിഎൻജിയിലോടുന്ന ബസ്സുകളിൽ ഈ ഉപകരണം ഘടിപ്പിക്കുകയായിരുന്നു.

Article Published On: Friday, August 7, 2015, 15:03 [IST]
English summary
CNG Vehicles Emit Dangerous Nano Carbon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X