കൂട്ടിയിടി ഒഴിവാക്കുന്ന സിസ്റ്റം എല്ലാ കാറുകളിലും യുഎസ് നിര്‍ബന്ധമാക്കുന്നു

By Santheep

എല്ലാ കാറുകളിലും കൊളിഷന്‍ എവോയ്ഡന്‍സ് സിസ്റ്റം നിര്‍ബന്ധമാക്കാന്‍ യുഎസ് അധികൃതര്‍ ഒരുങ്ങുന്നു. ഓട്ടോമാറ്റിക് ബ്രേക്കിങ് അടക്കമുള്ള സന്നാഹങ്ങളോടു കൂടിയതാണ് ഈ സിസ്റ്റം.

നാഷണല്‍ ട്രാന്‍സ്‌പോര്‍ടേഷന്‍ സേഫ്റ്റി ബോര്‍ഡാണ് ഈ തീരുമാനമെടുത്തിട്ടുള്ളത്. തൊട്ടു മുമ്പിലുള്ള വാഹനങ്ങളുടെ പിന്‍വശത്ത് കൂട്ടിയിടി നടക്കുന്നത് വലിയ അളവില്‍ കുറച്ചു കൊണ്ടുവരാന്‍ ഈ സിസ്റ്റം ഏറെ പര്യാപ്തമാണ്. ഇത്തരത്തിലുള്ള 1.7 ദശലക്ഷത്തോളം അപകടങ്ങള്‍ നടക്കുന്നുണ്ട് അമേരിക്കയില്‍ എല്ലാവര്‍ഷവും. ഇവയില്‍ 80 ശതമാനവും ഒഴിവാക്കാന്‍ സാധിക്കുന്നതാണെന്ന് പഠനങ്ങള്‍ പറയുന്നു.

കാറപകടം

അപകടസാധ്യത തിരിച്ചറിഞ്ഞാല്‍ വാഹനം സ്വയം ബ്രേക്ക് ചെയ്യും എന്നതാണ് കൊളിഷന്‍ എവോയ്ഡന്‍സ് സിസ്റ്റത്തിന്റെ പ്രത്യേകത. സെന്‍സറുകളും കാമറകളുമെല്ലാം ഉപയോഗിച്ച് ശേഖരിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്താണ് ഈ സിസ്റ്റം തീരുമാനമെടുക്കുക.

എല്ലാ വാഹനങ്ങളിലും വാണിങ് സിസ്റ്റം ഘടിപ്പിക്കാനും നാഷണല്‍ ട്രാന്‍സ്‌പോര്‍ടേഷന്‍ സേഫ്റ്റി ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാഹനം കൂട്ടിയിക്കാനുള്ള സാധ്യത ഇരുവാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും നല്‍കുന്ന വിധത്തിലുള്ള സിസ്റ്റമാണിത്.

ഇന്ത്യന്‍ നിരത്തുകളിലും ഇത്തരം സന്നാഹങ്ങളെല്ലാം അത്യാവശ്യമാണെങ്കിലും ഇക്കാര്യത്തില്‍ നമ്മള്‍ നിര്‍ഭാഗ്യവാന്മാരാണ്. കാറുകളില്‍ എയര്‍ബാഗ് നിര്‍ബന്ധമാക്കാന്‍ പോലും നമ്മുടെ സര്‍ക്കാരുകള്‍ക്ക് ആലോചന വന്നിട്ടില്ല എന്നതാണ് സാഹചര്യം.

More from DriveSpark

Article Published On: Tuesday, June 9, 2015, 15:43 [IST]
English summary
Collision Avoidance System Mandatory In US.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X