2015ല്‍ ഇന്ത്യയിലെത്തുന്ന 5 വിലകുറഞ്ഞ ചെറു എസ്‌യുവികള്‍

By Santheep

2015 നല്ല വര്‍ഷമായിരിക്കുമെന്ന കാര്യത്തില്‍ ഇനിയും ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അതങ്ങ് മാറ്റിക്കൊള്ളണം! വിലക്കുറവില്‍ മികച്ച വാഹനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വര്‍ഷമായിരിക്കും ഇത്. നടപ്പുവര്‍ഷം വിപണിയിലെത്താനിരിക്കുമെന്ന് ഉറപ്പായ വാഹനങ്ങളുടെ മാത്രം കാര്യമാണ് പറഞ്ഞുവരുന്നത്. അഞ്ച് ചെറു എസ്‌യുവികളാണ് ഇന്ത്യന്‍ വിപണിയെ ലക്ഷ്യമാക്കി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

റിനോ ഡസ്റ്റര്‍, ഫോഡ് ഇക്കോസ്‌പോര്‍ട് എന്നീ ചെറു എസ്‌യുവികളാണ് രാജ്യത്തെ വിപണിയില്‍ ഇപ്പോള്‍ തരംഗം സൃഷ്ടിക്കുന്നത്. ഈ വാഹനങ്ങള്‍ക്കും പക്ഷേ, വിപണിയുടെ സാധ്യതകളെ പൂര്‍ണമായും മുതലെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മാരുതിയില്‍ നിന്നടക്കമുള്ള ചെറു എസ്‌യുവികള്‍ വിപണിയിലെത്തുന്നതോടെ സംഭവിക്കാന്‍ പോകുന്നത് വിപണിസാധ്യതകളിലേക്ക് ആഴത്തിലുള്ള സഞ്ചാരമായിരിക്കും. നമുക്ക് വരാനിരിക്കുന്ന വിലക്കുറവുള്ള ചെറു എസ്‌യുവികളെക്കുറിച്ച് സംസാരിക്കാം.

2015ല്‍ ഇന്ത്യയിലെത്തുന്ന 2 വിലകുറഞ്ഞ ചെറു എസ്‌യുവികള്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

മാരുതി സുസൂക്കി എക്‌സ്എ ആല്‍ഫ

മാരുതി സുസൂക്കി എക്‌സ്എ ആല്‍ഫ

2012 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോ കാലം മുതല്‍ ചര്‍ച്ചയിലുള്ള വാഹനമാണിത്. മാരുതി സുസൂക്കിയില്‍ നിന്നാണ് വാഹനം വരുന്നത് എന്നതിനാല്‍തന്നെ വിപണിയില്‍ വലിയ ചലനമുണ്ടാക്കാന്‍ എക്‌സ്എ ആല്‍ഫയ്ക്ക് സാധിക്കും. ഫോഡ് ഇക്കോസ്‌പോര്‍ടിന് നേരിട്ടുള്ള എതിരാളിയായിരിക്കും എക്‌സ്എ ആല്‍ഫ. ഇക്കോസ്‌പോര്‍ടിന്റെ സ്‌റ്റൈലിങ്, സാങ്കേതികമികവ് എന്നിവയോട് ഈ കാറിന് ഏല്‍ക്കാന്‍ സാധിക്കുമോ എന്നത് ഒരു പ്രധാന ചോദ്യമാണ്. അത് സംഭവിച്ചില്ലെങ്കില്‍തന്നെയും മാരുതിയുടെ വന്‍ വില്‍പനാശൃംഘലകളുടെ സഹായത്തോടെ മികച്ച വില്‍പന കണ്ടെത്താന്‍ എക്‌സ്എ ആല്‍ഫയ്ക്ക് സാധിക്കും.

മാരുതി സുസൂക്കി എക്‌സ്എ ആല്‍ഫ എൻജിനും വിലയും

മാരുതി സുസൂക്കി എക്‌സ്എ ആല്‍ഫ എൻജിനും വിലയും

ഇക്കോസ്‌പോര്‍ടിന് വന്‍ വെല്ലുവിളി ഉയര്‍ത്താന്‍ മാരുതിക്ക് സാധിക്കുമെന്ന് ചുരുക്കം. ഫിയറ്റില്‍നിന്നുള്ള 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് എക്‌സ്എ ആല്‍ഫയില്‍ ചേര്‍ക്കുക. ഈ എന്‍ജിനില്‍ ഡിസൈര്‍ അടക്കമുള്ള നിരവധി കാറുകള്‍ ഇന്ത്യയിലോടുന്നുണ്ട്. 6.5 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിലായിരിക്കും വാഹനത്തിന്റെ വില.

ഹ്യൂണ്ടായ് ഐഎക്‌സ്25

ഹ്യൂണ്ടായ് ഐഎക്‌സ്25

മാരുതിയുടെ ചെറു യൂട്ടിലിറ്റി കാര്‍ വിപണിയിലെത്തുമ്പോള്‍ ഹ്യൂണ്ടായിക്ക് തീര്‍ച്ചയായും ഒഴിഞ്ഞുനില്‍ക്കാനാവില്ല. ഐഎക്‌സ്25 എന്ന പേരില്‍ വിപണിയിലെത്തുന്ന ഹ്യൂണ്ടായ് ചെറു എസ്‌യുവി രാജ്യത്ത് ടെസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ചൈനയില്‍ ഈ വാഹനത്തിന് ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ ലഭിച്ചത് വലിയ വാര്‍ത്തയായി മാറിയിരുന്നു. സുരക്ഷിതത്വത്തിന് പ്രാധാന്യം കൊടുക്കുന്ന ഉപഭോക്താക്കളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ ഐഎക്‌സ്25 വലിയ തോതില്‍ സ്വീകരിക്കപ്പെടാനിടയുണ്ട്.

ഹ്യൂണ്ടായ് ഐഎക്‌സ്25 എന്‍ജിനും വിലയും

ഹ്യൂണ്ടായ് ഐഎക്‌സ്25 എന്‍ജിനും വിലയും

1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഐഎക്‌സ്25 എസ്‌യുവിയില്‍ ഹ്യൂണ്ടായ് ഘടിപ്പിക്കുക. ഡീസല്‍ എന്‍ജിനിലും ഈ എസ്‌യുവി ലഭ്യമാകും. 1.4 ലിറ്റര്‍ സിആര്‍ഡിഐ എന്‍ജിന്‍ ചേര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില എപ്പോഴത്തെയും പോലെ മാരുതിയെക്കാള്‍ കുറച്ചധികം കൂടുതലായിരിക്കുമെന്നുറപ്പിക്കാം. 7 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയില്‍ വില കണ്ടെക്കും.

ഹോണ്ട ബ്രിയോ എസ്‌യുവി

ഹോണ്ട ബ്രിയോ എസ്‌യുവി

ഹോണ്ട ബ്രിയോ ഹാച്ച്ബാക്കിനെ ആധാരമാക്കി നിര്‍മിക്കുന്ന എസ്‌യുവിയാണ് ഇന്ത്യന്‍ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോഞ്ചുകളിലൊന്ന്. ഹോണ്ടയുടെ ഈയടുത്ത് വിപണിയിലെത്തിയ എല്ലാ കാറുകളും ഹിറ്റായിരുന്നു. ബ്രിയോ എസ്‌യുവിയുടെ കാര്യത്തിലും ഇതുതന്നെ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹോണ്ട ബ്രിയോ എസ്‌യുവി എന്‍ജിനും വിലയും

ഹോണ്ട ബ്രിയോ എസ്‌യുവി എന്‍ജിനും വിലയും

ഹോണ്ട ബ്രിയോയെ ആധാരമാക്കി നിര്‍മിക്കുന്ന ചെറു എസ്‌യുവിയില്‍ 1.2 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനായിരിക്കും ഘടിപ്പിക്കുക. അമേസില്‍ ചേര്‍ത്തിട്ടുള്ള 1.5 ലിറ്റര്‍ ഡീസല്‍ എന്ജിനും വാഹനത്തോടു ചേര്‍ക്കും. വില 6.5 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിലായിരിക്കും. (Images are representational)

മഹീന്ദ്ര എസ്101, യു 301 എസ്‌യുവികള്‍

മഹീന്ദ്ര എസ്101, യു 301 എസ്‌യുവികള്‍

ഇന്ത്യന്‍ വിപണിയിലെ എസ്‌യുവി രാജാവായ മഹീന്ദ്രയും ചെറു എസ്‌യുവികളുടെ ലോകത്തേക്ക് ഇറങ്ങിവരികയാണ്. മഹീന്ദ്രയുടെ ഗവേഷണകേന്ദ്രങ്ങളില്‍ ഈ വാഹനങ്ങള്‍ ഇതിനകം തന്നെ ഉരുവംകൊണ്ടുകഴിഞ്ഞു. ഉല്‍പാദനപ്പതിപ്പിലേക്ക് ഇനി അധികം നാളുകളില്ല. ഇവയെ രാജ്യത്തെ പലയിടങ്ങളിലും ടെസ്റ്റ് ചെയ്യുന്ന നിലയില്‍ കണ്ടെത്തിയിരുന്നു.

മഹീന്ദ്ര എസ്101, യു 301 എസ്‌യുവികളുടെ എന്‍ജിനും വിലയും

മഹീന്ദ്ര എസ്101, യു 301 എസ്‌യുവികളുടെ എന്‍ജിനും വിലയും

1.5 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനായിരിക്കും രണ്ട് വാഹനത്തിലും ചേര്‍ക്കുക. സാങ്‌യോങ്ങുമായി ചേര്‍ന്ന് മഹീന്ദ്ര നിര്‍മിക്കുന്ന ഒരു പെട്രോള്‍ എന്‍ജിനും ഈ വാഹനങ്ങളിലുണ്ടായിരിക്കും. എസ്101 എസ്‌യുവിയുടെ വില 4.5 ലക്ഷത്തിനും 6.5 ലക്ഷത്തിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കാം. യു301 എസ്‌യുവിക്ക് 6.5 ലക്ഷത്തിനും 8.5 ലക്ഷത്തിനും ഇടയില്‍ വില കാണുമായിരിക്കും.

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍

2014 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലാണ് ടൈഗൂണിന്റെ വരവ് സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ഫോക്‌സ്‌വാഗണ്‍ നല്‍കിയത്. അപ് ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കപ്പെട്ട ഈ എസ്‌യുവിയും ഇന്ത്യയില്‍ അധികം താമസിക്കാതെ എത്തും.

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എന്‍ജിനും വിലയും

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എന്‍ജിനും വിലയും

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എസ്‌യുവിയില്‍ 1.0 ലിറ്റര്‍ ശേഷിയുള്ള ടര്‍ബോ പെട്രോള്‍ എന്‍ജിനായിരിക്കും ഘടിപ്പിക്കുക. ഈ എന്‍ജിന്‍ 105 കുതിരശക്തിയും 175 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കും. 8 ലക്ഷം മുതല്‍ 10 ലക്ഷം വരെയായിരിക്കും വിലകള്‍.

More from DriveSpark

Article Published On: Tuesday, January 13, 2015, 13:21 [IST]
English summary
Affordable Compact SUVs Coming to India By 2015.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X