ടെസ്റ്റ് ഇനി കമ്പ്യൂട്ടര്‍ നടത്തും; ലൈസന്‍സ് കിട്ടാന്‍ പാടുപെടും!
പടിഞ്ഞാറന്‍ നാടുകളില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാനുള്ള പ്രയാസങ്ങളെപ്പറ്റി നമ്മളൊരുപാട് കേട്ടിട്ടുണ്ട്. ചിലര്‍ അനുഭവിച്ചിട്ടുമുണ്ട്. ഇന്ത്യയിലെ സാഹചര്യത്തില്‍ ഏറ്റവുമെളുപ്പത്തില്‍ നടക്കുന്ന കാര്യങ്ങളിലൊന്നായിട്ടാണ് ലൈസന്‍സ് സ്വന്തമാക്കുന്ന പരിപാടി പരിഗണിക്കപ്പെടുന്നത്. ഈ 'എളുപ്പം' ഇത് അധികകാലം തുടരില്ല എന്നതിന്റെ സൂചനകള്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. പൂനെയില്‍ നിന്നാണ് പുതിയ വാര്‍ത്ത.
ഡ്രൈവിങ് ലൈസന്‍സിനായുള്ള ടെസ്റ്റുകള്‍ നടത്തുന്ന ട്രാക്ക് ആധുനികവല്‍ക്കരിക്കാനുള്ള പരിപാടികള്‍ക്ക് പൂനെയില്‍ തുടക്കം കുറിച്ചിട്ടുണ്ട്. പൂനെ ആര്‍ടിഓയുടെ കീഴിലുള്ള ടെസ്റ്റിങ് ട്രാക്കാണ് ആധുനികവല്‍ക്കരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ താളുകളില്‍.

താളുകളിലൂടെ നീങ്ങുക.

പൂര്‍ണമായും കമ്പ്യൂട്ടറൈസ് ചെയ്ത ട്രാക്കിലാണ് ടെസ്റ്റ് നടക്കുക. ഓരോ വിശദാംശങ്ങളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്താന്‍ ഇതുവഴി സാധിക്കുന്നു. റിവേവ്‌സിങ്, ശരിയായ ലേന്‍ പാലിച്ച് വാഹനമോടിക്കാനുള്ള ശേഷി, 'എട്ടിടല്‍', പാര്‍ക്കിങ്, റോഡ് സൈനുകളെക്കുറിച്ചുള്ള അവബോധം തുടങ്ങിയ എല്ലാ കാര്യങ്ങളും കമ്പ്യൂട്ടര്‍ സംവിധാനം കൃത്യമായി മനസ്സിലാക്കി മാര്‍ക്കിടും.

നിലവില്‍ മേല്‍പറഞ്ഞ പരിശോധനകളെല്ലാം നടക്കുന്നത് ആര്‍ടിഒ ഇന്‍സ്‌പെക്ടര്‍മാരുടെ 'നോട്ടത്തിന്‍' കീഴിലാണ്. ഇതിന് ധാരാളം പരിമിതികളുണ്ട്. വിശദാംശങ്ങളില്‍ ശ്രദ്ധ വെക്കാന്‍ പലപ്പോഴും കഴിയാതെ വരുന്നു.

ലൈസന്‍സ് ടെസ്റ്റുകള്‍ ആധുകവല്‍ക്കരിക്കാനുള്ള തീരുമാനം വളരെ നേരത്തെ തന്നെ എടുത്തിരുന്നതാണെന്ന് അധികൃതര്‍ പറയുന്നു. പൂനെ ആര്‍ടിഓയുടെ കീഴിലുള്ള ഹെവി വാഹനങ്ങളുടെ ടെസ്റ്റുകള്‍ ഇതിനകംതന്നെ കമ്പ്യൂട്ടറൈസ്ഡ് ട്രാക്കിലേക്കു മാറ്റിയിട്ടുണ്ട്.

നിലവിലുള്ള സംവിധാനത്തില്‍ ലൈസന്‍സെടുക്കുന്നതിനെക്കാള്‍ പ്രയാസമായിരിക്കും കമ്പ്യൂട്ടറൈസ്ഡ് ട്രാക്കില്‍ ടെസ്റ്റ് പാസ്സാവാനെന്ന് അധികൃര്‍ പറയുന്നു.


Click it and Unblock the Notifications








