ഡൈംലർ ചെന്നൈ പ്ലാന്റിൽ ബസ്സ് നിർമാണം തുടങ്ങി
ഡൈംലർ ഇന്ത്യ ചെന്നൈയിൽ നിർമിച്ച പുതിയ ഫാക്ടറിയിൽ ബസ്സ് നിർമാണം തുടങ്ങി. ഭാരത്ബസ്സ് ബ്രാൻഡിലുള്ള ബസ്സുകളാണ് ഇവിടെനിന്ന് പുറത്തിറങ്ങുക. തിങ്കളാഴ്ചയാണ് ഈ ഫാക്ടറിയിൽ നിന്നുള്ള ആദ്യത്തെ ബസ്സ് പുറത്തിറങ്ങിയത്.
മെയ് മാസത്തിലായിരുന്നു ചെന്നൈ ഒറഗഡം ബസ്സ് ഫാക്ടറിയുടെ ഉദ്ഘാടനം നടന്നത്. 425 കോടി രൂപ ചെലവിട്ടായിരുന്നു ഈ ഫാക്ടറിയുടെ നിർമാണം.

ചെറിയ ദൂരങ്ങൾ മറികടക്കാനുപയോഗിക്കുന്ന ബസ്സുകളായിരിക്കും ഈ പ്ലാന്റിൽ നിർമിക്കുക. സ്കൂൾ ബസ്സുകളും, ചെറിയ ടൂറുകൾക്കും മറ്റുമുപയോഗിക്കുന്ന ബസ്സുകളുമെല്ലാം ഇവിടെ നിർമിക്കും.
ഇവയുടെ പരമാവധി ഭാരം 16 ടണ്ണിന്റെ ചുറ്റുപാടിലായിരിക്കും. തിങ്കളാഴ്ച ആദ്യമായി പുറത്തിറങ്ങിയത് ഒരു സ്കൂൾ ബസ്സായിരുന്നു.
തങ്ങളെസ്സംബന്ധിച്ച് ഇതൊരു നിർണായ നീക്കമാണെന്ന് ഡൈംലർ ഇന്ത്യ മാനേജിങ് ഡയറക്ടറായ മാർകൂസ് വില്ലിങ്ങർ അറിയിച്ചു.


Click it and Unblock the Notifications








