ഡാറ്റ്സന്റെ ഓണാഘോഷത്തിൽ ഉപഭോക്താക്കൾക്കും പങ്കെടുക്കാം

Written By:

ദക്ഷിണേന്ത്യൽ പലകാരണങ്ങളാൽ ഉത്സവങ്ങൾ വരാൻ പോവുകയാണ്. കേരളത്തിൽ ഓണമാണ്. മറ്റ് സംസ്ഥാനങ്ങളിലും ഓരോരോ ആഘോഷങ്ങൾ വരുന്നുണ്ട്. കൂടാതെ ഉത്തരേന്ത്യൻ ആഘോഷമായ ദീപാവലിയും അടുത്തുതുടങ്ങി. ഇതിന്റെ ചെറിയ സ്വാധീനവും ദക്ഷിമേന്ത്യയിലുണ്ടാകും. ചുരുക്കത്തിൽ കാർ വിൽപന അടക്കമുള്ള എല്ലാത്തരം കച്ചവടങ്ങൾക്കും പറ്റിയ സീസൺ. മിക്ക വാഹനനിർമാതാക്കളും ഓരോരോ പദ്ധതികളുമായി രംഗത്തുവരുന്നുണ്ട്.

നിസ്സാന്റെ ചെറുവാഹന ബ്രാൻഡായ ഡാറ്റ്സൻ ദക്ഷിണേന്ത്യയിൽ ഒരു പ്രത്യേക പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഡാറ്റ്സൻ കാർണിവൽസ് എന്നാണിതിന്റെ പേര്.

ഡാറ്റ്സന്റെ ഓണാഘോഷത്തിൽ ഉപഭോക്താക്കൾക്കും പങ്കെടുക്കാം

ദക്ഷിണേന്ത്യയിലെ മിക്ക ഡീലർഷിപ്പുകളിലും ഡാറ്റ്സൻ കാർണിവൽ സംഘടിപ്പിക്കും. മൂന്നുദിവസം നീളുന്ന കാർണാവലിൽ ഉപഭോക്താക്കളെ ഉൾപെടുത്തിക്കൊണ്ടുള്ള നിരവധി പരിപാടികൾ അരങ്ങേറും.

കാർണിവലിൽ നടക്കുന്ന മത്സരപരിപാടികളിൽ ഉപഭോക്താക്കൾക്ക് പങ്കെടുക്കാവുന്നതാണ്. 3500 രൂപവരെ വിലവരുന്ന ആക്സസറികളും മറ്റും മത്സരവിജയികൾക്ക് സമ്മാനമായി ലഭിക്കും.

ഇതുകൂടാതെ, ഈ കലയളവിൽ ഡാറ്റ്സൻ വാഹനം വാങ്ങുന്നവർക്ക് വാങ്ങുന്നവർക്ക് 12000 രൂപ മൂല്യം വരുന്ന സ്വർണവും സമ്മാനമായി ലഭിക്കും.

ഇക്കാലയളവിൽ ഡാറ്റ്സൻ ഷോറൂമുകൾ അർധരാത്രിവരെ തുറന്നിരിക്കും. ഡാറ്റ്സൻ കാർണിവലിനെക്കുറിച്ച് കൂടുതലറിയാനും പങ്കെടുക്കാനും അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍... #datsun
English summary
Datsun Carnivals Organised Across South India Dealerships.
Story first published: Friday, August 14, 2015, 10:53 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark