എബിഎസ്സും എയര്‍ബാഗും ഘടിപ്പിച്ച് ഡാറ്റ്‌സന്‍ ഗോ വരുന്നു

By Santheep

ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കിന് ഈയിടെ നേരിടേണ്ടിവന്ന വിമര്‍ശനങ്ങള്‍ വലുതാണ്. സുരക്ഷാ സംവിധാനങ്ങളുടെ കുറവ് വാഹനത്തെ അപകടകാരിയാക്കുന്നു എന്ന് ഗ്ലോബല്‍ എന്‍സിഎപിയാണ് ആദ്യം വിമര്‍ശനമുന്നയിച്ചത്. കാറിനെ വിപണിയില്‍ നിന്ന് പിന്‍വലിക്കാനും എന്‍സിഎപി ആവശ്യപ്പെട്ടിരുന്നു.

ഈ വിമര്‍ശനങ്ങളെ ശരിയായ സ്പിരിറ്റില്‍ തന്നെ നിസ്സാന്‍ ഉള്‍ക്കൊണ്ടുവെന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്. എബിഎസ്, എയര്‍ബാഗ് തുടങ്ങിയ സംവിധാനങ്ങളോടെ ഗോ ഹാച്ച്ബാക്കിനെയും ഗോ പ്ലസ് എംപിവിയെയും വിപണിയിലെത്തിക്കാന്‍ ഡാറ്റ്‌സന്‍ ഒരുങ്ങുന്നതായി അറിയുന്നു.

Datsun Go To Be Offered With ABS and Airbags In India

ഈ നിരയില്‍ ആദ്യം വിപണിയിലെത്തുക ഗോ ഹാച്ച്ബാക്ക് ആയിരിക്കും. ഏറ്റവും ഉയര്‍ന്ന പതിപ്പായി പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ഘടിപ്പിച്ച മോഡല്‍ ഇടംപിടിക്കും.

കാറിനകത്തെ സുരക്ഷിതത്വം ഒരു പ്രധാന പ്രശ്‌നമായി ഉപഭോക്താക്കളും ഏറ്റെടുത്തിട്ടുണ്ട് ഈയിടെയായി. സുരക്ഷിതത്വം കുറഞ്ഞ കാറുകളുടെ വില്‍പനയില്‍ ഇത് പ്രതിഫലിക്കുന്നുണ്ട്. നിസ്സാന്റെ ഈ നീക്കം കുറെക്കൂടി നേരത്തെ സംഭവിച്ചിരുന്നെങ്കില്‍ വിമര്‍ശനങ്ങളുടെ കാഠിന്യം കുറയ്ക്കാന്‍ സാധിക്കുമായിരുന്നു.

More from DriveSpark

Article Published On: Tuesday, March 24, 2015, 18:22 [IST]
English summary
Datsun Go To Be Offered With ABS and Airbags In India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X