ഡാറ്റ്സൻ ഗോ എൻഎക്സ്ടി ലിമിറ്റഡ് എഡിഷൻ വിപണിയിൽ
ഡാറ്റ്സൻ ഗോ ഹാച്ച്ബാക്കിന്റെ ഒരു പരിമിത പതിപ്പ് പുറത്തിറങ്ങി. ഗോ എൻഎക്സ്ടി എന്നാണ് ഈ പരിമിത പതിപ്പിനു പേര്. ഇന്ത്യയിലൊട്ടാകെ വിൽക്കുവാൻ ആകെ ആയിരം പതിപ്പുകൾ മാത്രമാണ് തയ്യാറാക്കിയിട്ടുള്ളത്.
നിരവധി അധിക സന്നാഹങ്ങളോടു കൂടി വിപണിയിലെത്തുന്ന ഈ മോഡലിന്റെ വിലയും മറ്റ് വിവരങ്ങളും താഴെ താളുകളിൽ വായിക്കാം.

ഡാറ്റ്സൻ എൻഎക്സ്ടി പരിമിത പതിപ്പിന് വില 4,27,805 രൂപയാണ്. ഇത് മുംബൈ എക്സ്ഷോറൂം നിരക്കാണെന്നത് ശ്രദ്ധിക്കുക. പ്രാദേശികവ്യതിയാനങ്ങൾ കാണും വിലയിൽ.

ഉത്സവസീസണിന്റെ ആരവങ്ങളിലേക്ക് ഇന്ത്യൻ വിപണി കടക്കാൻ തയ്യാറെടുക്കുകയാണ്. ഇതിലേക്കുള്ള തയ്യാറെടുപ്പാണ് ഡാറ്റ്സൻ ഇപ്പോൾ നടത്തുന്നതെന്നു പറയാം. ഗോ ഹാച്ച്ബാക്കിന്റെ ടി വേരിയന്റിലാണ് പരിമിത പതിപ്പ് തയ്യാറാക്കിയിട്ടുള്ളത്.

റിയർ പാർക്കിങ് സെൻസറുകൾ, റിമോട്ട് കൺട്രോൾ ലോക്കിങ്, ക്രോമിയം എക്സോസ്റ്റ് ഫിനിഷർ, റിയർ പാർസൽ ട്രേ, ബോഡി സൈഡ് മോൾഡിങ്ങുകൾ, പിയാനോ ബ്ലാക്ക് ഫിനിഷ് നൽകിയ ഡാഷ്ബോർഡ് തുടങ്ങിയ പ്രത്യേക സന്നാഹങ്ങളാണ് ഗോ എൻഎക്സ്ടി പരിമിത പതിപ്പിൽ ഏർപെടുത്തിയിരിക്കുന്നത്.

ആകെ 20000 രൂപ വിലമതിക്കുന്ന മാറ്റങ്ങളാണ് വാഹനത്തിൽ വരുത്തിയിട്ടുള്ളത്. എന്നാൽ, വെറും 5000 രൂപ മാത്രമാണ് വിലയിൽ വരുന്ന മാറ്റം.

രാജ്യത്തെ 196 ഡാറ്റ്സൻ ഷോറൂമുകളിൽ പുതിയ ഡാറ്റ്സൻ ഗോ പരിമിത പതിപ്പ് ബുക്കു ചെയ്യാവുന്നതാണ്.


Click it and Unblock the Notifications








