ഗോ പ്ലസ് എംപിവിയുടെ വില്‍പന കുതിച്ചുമുന്നേറുന്നു!
ഇന്ത്യന്‍ വിപണിയിലെത്തുന്ന രണ്ടാമത്തെ കോംപാക്ട് എംപിവിയാണ് ഡാറ്റ്‌സന്‍ ഗോ പ്ലസ് ഹാച്ച്ബാക്ക്. മാരുതിയില്‍ നിന്നുള്ള എര്‍റ്റിഗയാണ് ആദ്യത്തേത്. ഈ സെഗ്മെന്റില്‍ നടക്കുമെന്ന് പ്രതീക്ഷിച്ച വന്‍ മത്സരം പക്ഷേ, ഇതുവരെയും സംഭവിച്ചു കണ്ടിട്ടില്ല. ചെറു സ്‌പോര്‍ട് യൂട്ടിലിറ്റി സെഗ്മെന്റിനെ അപേക്ഷിച്ച് വളര്‍ച്ച കുറവാണെങ്കിലും സാധ്യതയ്ക്ക് കുറവൊന്നുമില്ല ചെറു എംപിവി വിഭാഗത്തിന്.
പുതിയ വാര്‍ത്തകള്‍ പറയുന്നത്, ഗോ പ്ലസ് എംപിവിയുടെ വില്‍പന ഗോ ഹാച്ച്ബാക്കിന്റെ വില്‍പനയെ കടത്തിവെട്ടിയെന്നാണ്. ഒരു സാധാരണ ഹാച്ച്ബാക്കിന്റെ വിലയില്‍ ഉയര്‍ന്ന സ്ഥലസൗകര്യം പ്രദാനം ചെയ്യുന്നുണ്ട് ഗോ പ്ലസ് എംപിവി. ഇതായിരിക്കണം ഇന്ത്യന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഘടകം.
ഡിസൈനിന്റെ അടിസ്ഥാന സ്വഭാവത്തിലും സാങ്കേതികതയിലുമെല്ലാം ഡാറ്റ്‌സന്‍ ഗോ പ്ലസ് എംപിവി, ഗോ ഹാച്ച്ബാക്കിനോട് വലിയ സാമ്യം പുലര്‍ത്തുന്നുണ്ട്. എന്‍ജിന്‍ അടക്കമുള്ള ഘടകഭാഗങ്ങളില്‍ പലതും ഇരുവാഹനങ്ങളിലും ഒന്നാണ്.

ഗോ ഹാച്ച്ബാക്കിന് ഇടക്കാലത്ത് ചില വലിയ വിമര്‍ശങ്ങളെ നേരിടേണ്ടി വന്നിരുന്നു. സുരക്ഷിതത്വം തീരം കുറഞ്ഞ വാഹനമാണ് ഗോ ഹാച്ച്ബാക്കെന്ന് ടെസ്റ്റ് നടത്തി തെളിയിക്കുകയുണ്ടായി ഗ്ലോബല്‍ എന്‍സിഎപി. ഈ നടപടി ഗോ ഹാച്ച്ബാക്കിന്റെ വില്‍പനയെ വലിയ തോതില്‍ ദോഷമായി ബാധിച്ചു.
എന്നാല്‍, സമാനമായ സവിശേഷതകളോടെ വരുന്ന ഗോ പ്ലസ്സിനെ ഈ പ്രശ്‌നം ബാധിച്ചിട്ടില്ല. കൂടാതെ, ഈ വിലനിലവാരത്തില്‍ വിപണിയില്‍ ലഭിക്കുന്ന ഏത് കാറിന്റെയും സുരക്ഷിതത്വം ഏതാണ്ട് കണക്കാണെന്ന് ഉപഭോക്താക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗോ പ്ലസ് മാത്രമാണ് ഗ്ലോബല്‍ എന്‍സിഎപിയുടെ ടെസ്റ്റിനെ നേരിട്ടതും വിമര്‍ശനം ഏറ്റു വാങ്ങിയതും വിവാദങ്ങളില്‍ പെട്ടതും. ആള്‍ട്ടോയും നാനോയുമെല്ലാം സമാനമായ ടെസ്റ്റുകളില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയ വാര്‍ത്തകളും നമ്മള്‍ കണ്ടതാണല്ലോ?


Click it and Unblock the Notifications








