റെഡി-ഗോ മോഡലിനു മുമ്പേ ഡാറ്റ്സൻ ഗോക്രോസ് എത്തും

By Santheep

ഡാറ്റ്സന്റെ റെഡി ഗോ ഹാച്ച്ബാക്കിന്റെ വരവിനെക്കുറിച്ച് ഇന്ത്യാക്കാർ നേരത്തെ തന്നെ അറിഞ്ഞതാണ്. ഈ നിസ്സാൻ ബ്രാൻ‌ഡിൽ നിന്നുള്ള അടുത്ത വാഹനം റെഡി ഗോ ആയിരിക്കുമെന്നാണ് നേരത്തെ കേട്ടിരുന്നത്. എന്നാൽ, റെഡി ഗോ ഹാച്ച്ബാക്കിന്റെ വരവിനു മുമ്പുതന്നെ ഗോ ക്രോസ്സ് ക്രോസ്സോവർ വിപണി പിടിക്കുമെന്നാണ് പുതിയ വാർത്തകൾ പറയുന്നത്.

കൂടുതലറിയാം താഴെ.

റെഡി-ഗോ മോഡലിനു മുമ്പേ ഡാറ്റ്സൻ ഗോക്രോസ് എത്തും

2015 ടോക്കിയോ മോട്ടോർഷോയിൽ ഗോ ക്രോസ്സ് മോഡൽ അവതരിപ്പിക്കപ്പെട്ടിരുന്നു. നിലവിലുള്ള ഗോ ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്ഫോമിൽ നിർമിച്ച വാഹനമാണിത്.

റെഡി-ഗോ മോഡലിനു മുമ്പേ ഡാറ്റ്സൻ ഗോക്രോസ് എത്തും

വാഹനത്തിന് ചുറ്റുമായി പ്ലാസ്റ്റിക് ക്ലാഡിങ് നൽകിയത് ശ്രദ്ധിക്കുക. കാറിന് സ്പോർടി സൗന്ദര്യം പകരാൻ ഈ ക്ലാഡിങ്ങുകൾക്ക് സാധിക്കുന്നു.

റെഡി-ഗോ മോഡലിനു മുമ്പേ ഡാറ്റ്സൻ ഗോക്രോസ് എത്തും

മികച്ച ഗ്രൗണ്ട് ക്ലിയറൻസ് വാഹനത്തിനുണ്ടെന്നത് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. റൂഫിൽ റെയിലുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഏതാണ്ട് ഉൽപാദനത്തോടടുത്ത മോഡലാണ് ടൊക്കോയോവിൽ അവതരിപ്പിച്ചിട്ടുള്ളത്.

റെഡി-ഗോ മോഡലിനു മുമ്പേ ഡാറ്റ്സൻ ഗോക്രോസ് എത്തും

ഹെഡ്‌ലാമ്പിനു തൊട്ടു താഴെയായിട്ടാണ് ഫോഗ് ലാമ്പുകൾ ചേർത്തിരിക്കുന്നത്. ഇത് വാഹനത്തിന് ഒരൽപം പരുക്കൻ സൗന്ദര്യം നൽകുന്നുണ്ട്. സ്കോഡ യതിയുടെ മുൻ പതിപ്പിൽ ഇതേ ഡിസൈനാണ് ഉണ്ടായിരുന്നത്.

റെഡി-ഗോ മോഡലിനു മുമ്പേ ഡാറ്റ്സൻ ഗോക്രോസ് എത്തും

1.5 ലിറ്റർ ശേഷിയുള്ള ഡീസൽ എൻജിനായിരിക്കും ഗോ ക്രോസ്സിൽ ചേർക്കുന്നത്. ഡസ്റ്റർ, ടെറാനോ എന്നീ മോഡലുകളിൽ ഈ എൻജിൻ ഘടിപ്പിച്ചിട്ടുണ്ട്. നാല് മീറ്ററിനു മുകളിലായിരിക്കും വാഹനത്തിന്റെ നീളം.

More from DriveSpark

Article Published On: Saturday, November 14, 2015, 11:04 [IST]
English summary
Datsun GoCross Could Launch Ahead Of Redi-GO In India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X