ഡാറ്റ്‌സന്‍ റെഡി ഗോ വരുന്നത് റിനോ ക്വിഡിന്റെ പ്ലാറ്റ്‌ഫോമില്‍

Written By:

ഡാറ്റ്‌സന്‍ റെഡി ഗോ കണ്‍സെപ്റ്റ് അവതരിപ്പിക്കപെട്ടത് കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലാണ്. ഈ വാഹനം വിപണിയിലേക്ക് വരുന്നതിനെക്കുറിച്ച് ചില സൂചനകള്‍ പുറത്തുവരുന്നുണ്ട്. രണ്ടുദിവസം മുമ്പ് വിപണിയിലെത്തി റിനോ ക്വിഡിന്റെ അതേ പ്ലാറ്റ്‌ഫോമിലായിരിക്കും റെഡി ഗോയുടെ ഉല്‍പാദനമോഡല്‍ എത്തിച്ചേരുക എന്നറിയുന്നു.

റിനോയും നിസ്സാനും തമ്മിലുള്ള സഖ്യത്തിന്റെ ഭാഗമായാണ് ഈ പ്ലാറ്റ്‌ഫോം പങ്കിടല്‍ നടക്കുന്നത്.

ഭാവിയില്‍ പ്ലാറ്റ്‌ഫോം പങ്കിടല്‍ മാത്രമേ ഈ സഖ്യത്തിനു കാഴില്‍ സംഭവിക്കൂ എന്ന് നേരത്തെ ഇരുകമ്പനികളും വ്യക്തമാക്കിയിരുന്നു. റീബാഡ്ജ് ചെയ്യുന്നതു വഴി കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നില്ല എന്നതാണ് ഈ തീരുമാനത്തിനു പിന്നില്‍. ഈ സഖ്യത്തില്‍ ഏറ്റവുമൊടുവില്‍ റീബാഡ്ജ് ചെയ്ത് പുറത്തുവന്നത് നിസ്സാന്‍ ടെറാനോയും റിനോ ഡാറ്റസനുമാണ്.

പുതിയ റെഡി ഗോ ഹാച്ച്ബാക്ക് വിപണിയിലെത്തുക ക്വിഡ് ഉപയോഗിക്കുന്ന അതേ എന്‍ജിന്‍ ഘടിപ്പിച്ചായിരിക്കും എന്നാണ് കേള്‍ക്കുന്നത്.

മാരുതി സുസൂക്കി ആള്‍ട്ടോ 800, ഹ്യൂണ്ടായ് ഇയോണ്‍ എന്നീ മോഡലുകളെ ലാക്കാക്കിയാണ് റെഡി ഗോ വരുന്നത്. ഈ കാര്‍ നിലവില്‍ ക്വിഡ് നിലകൊള്ളുന്ന ഇടത്തിലേക്കുള്ളതല്ല. 

Cars താരതമ്യപ്പെടുത്തൂ

ഡാറ്റ്സൻ റെഡി-ഗോ
ഡാറ്റ്സൻ റെഡി-ഗോ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #datsun
English summary
Datsun Redi-Go To Be Based On CMF A Platform Post Renault KWID.
Story first published: Saturday, May 23, 2015, 13:37 [IST]
Please Wait while comments are loading...

Latest Photos